തടി കുറയുന്നതിന് എത്രയൊക്കെ വ്യായാമവും ഡയറ്റും ചെയ്തിട്ടും ഒരു വ്യത്യാസവും വരാത്ത ആളുകൾ ഉണ്ടാകും. ഇത് ഇവരുടെ ശരീരത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം ഇത്തരത്തിൽ തടി കുറയാതെ കൊഴുപ്പ് അടിഞ്ഞ് ഇരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുന്നതിന് ചെയ്യുന്ന ഒരു ട്രീറ്റ്മെന്റ് ആണ്ലിപൊസക്ഷൻ. ശരീരത്തിൽ ഫാറ്റ്ഉൾപ്പെടുന്ന ഭാഗങ്ങളിൽ നിന്നും ഈ കൊഴുപ്പിനെ വലിച്ചെടുത്തു നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ആദ്യ കാലങ്ങളിലെല്ലാം ഇത് ഒരു സക്ഷൻ രീതിയിലാണ് ചെയ്തിരുന്നത്. വാക്കും ക്ലീനർ ഉപയോഗിച്ച് പൊടി വലിച്ചു കളയുന്നതുപോലെ, ശരീരത്തിനകത്തുനിന്ന് കൊഴുപ്പിന് വലിച്ചെടുത്ത് കളയുകയായിരുന്നു. എന്നാൽ ഇന്ന് ഇതിനെ പുതിയ ന്യൂതനമാർഗങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ലൈസർ ട്രീറ്റ്മെന്റുകൾ ഒക്കെയാണ് പുതുതായി വന്നിട്ടുള്ളത്.
പുരുഷന്മാരിൽ ആണെങ്കിലും സ്ത്രീകളിൽ ആണെങ്കിലും ഇവരുടെ ഏറ്റവും അധികം കൊഴുപ്പടിഞ്ഞിട്ടുള്ള ഭാഗങ്ങളിൽ നിന്നും പൂർണ്ണമായും ഇത് നീക്കം ചെയ്യാൻ ലൈപോസക്ഷൻ വഴി സാധിക്കുന്നു. എന്നാൽ ഇത് ചെയ്യുന്നതിന് ഒരു നിയമാവലിയായി പറയപ്പെടുന്നത് ആറുമാസമോ ഒരു വർഷത്തോളമോ ഡയറ്റും വ്യായാമവും നല്ലപോലെ ചെയ്തിട്ടും ശരീരം കുറയുന്നില്ല എന്നുള്ള ആളുകളിൽ മാത്രമാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത്. അതുപോലെതന്നെ ട്രീറ്റ്മെന്റ് ചെയ്യുന്ന സമയത്ത് സ്ത്രീകൾ ആറുമാസം മുൻപേ എങ്കിലും ഗർഭനിരോധന മാർഗ്ഗങ്ങൾ ആയിട്ടുള്ള ടാബ്ലറ്റുകളും മരുന്നുകളും കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് സർജറി ചെയ്യുന്ന സമയത്ത് മറ്റ് കോംപ്ലിക്കേഷൻസ് ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. അതുപോലെ തന്നെ നീളമുള്ള ഒരു മെറ്റാലിക് ട്യൂബ് വച്ചിട്ടാണ് ഈ ശരീരത്തിലെ കൊഴുപ്പിനെ എല്ലാം വലിച്ചെടുത്ത് കളയുന്നത്.