തക്കാളി നാമെല്ലാവരും കൃഷി ചെയ്യാറുള്ള ഒരു വിളയാണ്. എങ്കിൽ കൂടിയും തക്കാളി കൃഷിയിൽ ചില വ്യത്യസ്തതകൾ നമുക്ക് വരുത്താൻ ആകും. വിത്ത് മുളപ്പിച്ച് കൃഷി ചെയ്യുന്ന രീതിയുണ്ട് എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി തക്കാളി ചെടിയുടെ ഏറ്റവും മൂത്ത തണ്ടുകൾ നോക്കി മുറിച്ചെടുത്ത് ഇവ വേര് മുളപ്പിച്ച് കൃഷി ചെയ്യാവുന്ന മറ്റൊരു രീതിയും ഉണ്ട്. വിത്തു മുളപ്പിച്ച വലുതായി ഉണ്ടാകുന്ന തക്കാളി ചെടി നൽകുന്നതിനേക്കാൾ 100 മേനി തണ്ട് വേരു മുളപ്പിച്ച തക്കാളി ചെടികൾക്ക് സാധിക്കും. അതുപോലെതന്നെ വേരു മുളപ്പിച്ച മൂത്ത തണ്ടുകൾ ആയതുകൊണ്ട് തന്നെ ഇവ വളരെ ചെറിയ വലുപ്പത്തിൽ തന്നെ നല്ല വിളവ് നൽകുന്നു. അധികം ഉയരം വരാത്ത രീതിയിൽ നിറയെ കായ്കൾ ഉണ്ടായി നിൽക്കുന്ന തക്കാളി ചെടികൾ നമുക്ക് കാണാനാകും. ഇത്തരത്തിൽ തക്കാളി ചെടികൾ നടുന്ന സമയത്ത് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതും ഉണ്ട്.
കാരണം മൂത്ത തണ്ടുകൾ നോക്കി മുറിച്ചെടുക്കേണ്ടതും, ഈ തണ്ടുകൾ മുറിക്കുന്ന സമയത്ത് ഇവയുടെ മുറിക്കുന്ന ഭാഗം ചതഞ്ഞു പോകാതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ ചതഞ്ഞാൽ അവയ്ക്ക് പെട്ടെന്ന് ഇൻഫെക്ഷൻ ബാധിക്കാനും ചെടികൾ നാശായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരു ബ്ലേഡ് വെച്ച് മുറിക്കുക ആയിരിക്കും എപ്പോഴും നല്ലത്. ഇത്തരത്തിൽ തണ്ട് മുളപ്പിച്ച് ഒരു മാസത്തിനു ശേഷം മാത്രമാണ് ഇവയ്ക്ക് വളപ്രയോഗം നടത്താവൂ. വളപ്രയോഗം നടത്തുന്നതിനെ രണ്ടോ മൂന്നോ ദിവസം മുൻപ് ഒരു സ്പൂൺ വിനാഗിരി അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ഇവയുടെ കടഭാഗത്ത് ഒഴിച്ചു കൊടുക്കേണ്ടതാണ്.