ചിലപ്പോഴെങ്കിലും പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ലിംഗത്തിന് ശേഷിക്കുറവ് കാണുക എന്നുള്ളത്. ഇങ്ങനെ ഉണ്ടാകുന്നതുമൂലം അവരുടെ ലൈംഗിക ജീവിതം തന്നെ തകരാറിലാകാൻ സാധ്യതകളുണ്ട്. ഇതുവഴി കുടുംബജീവിതം തകരാൻ ഇടയുണ്ട്. ഏറ്റവും പ്രധാനമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ മൂല കാരണം മാനസിക ടെൻഷനുകളും പ്രശ്നങ്ങളുമാണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് പങ്കാളിക്ക് ഇതിൽ എന്തെങ്കിലും താല്പര്യക്കുറവ് ഉണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഒരു കളിയാക്കൽ രീതിയിൽ പങ്കാളിയുടെ ഭാഗത്തുനിന്നും ഉണ്ടായാൽ പിന്നീട് പുരുഷനെ ഇതിനെ സാധിക്കാതെ വരുന്നു. ഇത് മാനസികമായി ആളെ തളർത്തുകയും ഇതുവഴി ലിംഗത്തിന് വീണ്ടും തളർച്ച കാണാനിടയുണ്ടാക്കുകയും ചെയ്യുന്നു. ഒരു ദിവസത്തിൽ ഒരു തവണയെങ്കിലും പങ്കാളിയുമായി നല്ല രീതിയിൽ ലൈംഗിക ബന്ധപ്പെടാൻ ആവുകയാണെങ്കിൽ പ്രശ്നമില്ല.
ഇത്തരത്തിൽ സാധിക്കാതെ വരുമ്പോഴാണ് ഇതിന് ലിങ്ക ശേഷികുറവ് എന്ന് പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ചിന്തകളിലേക്ക് പോകുമ്പോഴാണ് വീണ്ടും വീണ്ടും ഇതിനെ പ്രശ്നങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിന് ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള മാനസികമായ അടുപ്പമാണ് ഏറ്റവും പ്രധാനമായും വേണ്ടത്. പങ്കാളിയോട് ഏത് കാര്യവും തുറന്നു പറയാനുള്ള മനസ്സും ഉണ്ടാകണം. പലർക്കും സെക്സ് എന്ന കാര്യത്തെക്കുറിച്ച് കൂടുതൽ ചിന്ത ഉണ്ടാകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. നാച്ചുറലായി ഏറ്റവും സ്വാഭാവികമായി ഭാര്യയുമായി സെക്സ്ൽ എർപ്പെടാൻ സാധിച്ചിട്ട് പോലും പിന്നീട്, ഷേപ്പ് വ്യത്യാസം, വലിപ്പ കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞ് ഡോക്ടേഴ്സിനെ കാണാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വാഭാവികമായി തന്നെ ലിംഗത്തിന് ഒരു വളഞ്ഞ ഷേപ്പ് ആണ് ഉള്ളത് എന്ന് മനസ്സിലാക്കിയിരിക്കണം.