ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് പ്രതിരോധശേഷി. പ്രതിരോധശേഷിയുള്ള ശരീരത്തിന് രോഗങ്ങളിൽ നിന്നും ചെറുത്തുനിൽക്കാൻ സാധിക്കും. പ്രതിരോധശക്തി കുറയും തോറും നമുക്ക് രോഗങ്ങൾ വന്നുചേരാനുള്ള സാധ്യതകൾ കൂടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ശരീരം നല്ല ആരോഗ്യത്തോടുകൂടി സംരക്ഷിക്കാനും, അതിന്റെ പ്രതിരോധശക്തി നല്ല രീതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ഒരു മനുഷ്യനെ വരാവുന്ന രോഗങ്ങളിൽ മിക്ക ഭാഗവും ഓട്ടോഇമ്മ്യൂൺ രോഗങ്ങളാണ്. ഏറ്റവും കുറഞ്ഞത് ഒരു 100 രോഗമെങ്കിലും ഈ വിഭാഗത്തിൽ പെടുന്നതുണ്ട്. ഒരു മനുഷ്യന്റെ ശരീരത്തിന് കാവലായി നിൽക്കേണ്ട, മറ്റു രോഗങ്ങളിൽ നിന്നും ചെറുത്തുനിൽക്കാൻ ശരീരത്തെ സഹായിക്കേണ്ട, ഇമ്മ്യൂൺ സിസ്റ്റം സ്വന്തം ശരീരത്തിലെ കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയെയാണ് ഓട്ടോ ഇമ്യുണ് രോഗങ്ങൾ എന്ന് പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക എല്ലാ അവയവങ്ങളെയും ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.
ഇത് കിഡ്നി, ലിവർ, ദഹന വ്യവസ്ഥ, തൈറോയ്ഡ്, ത്വക്ക് എന്നിങ്ങനെ എല്ലാ വിഭാഗത്തെയും ബാധിക്കാം. ശരീരത്തിലേക്ക് വിഷാംശം കലർന്ന ഭക്ഷ്യവസ്തുക്കൾ അമിതമായി എത്തുകയും, ഇത് വിസർജ വസ്തുക്കളായി ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുകയും, ശരീരത്തിന് വേണ്ട പോഷകങ്ങളിലുള്ള അസന്തുലിതാവസ്ഥയും എല്ലാമാണ് ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് കാരണമാകുന്നത്. ഇതുമൂലം ഈ ഓട്ടോ ഇമ്മ്യൂൺ സിസ്റ്റത്തിന് സ്വന്തം ശരീര കോശങ്ങളെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുകയും, ഇവയെ നശിപ്പിക്കുകയും ചെയ്ന്നത് വഴിയാണ് ഈ ഓട്ടോ ഇമ്യൂൺ രോഗങ്ങൾ കൂടിവരുന്നത്. ഇതിന് തടയുന്നതിനായി ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ രീതിയിൽ കഴിക്കുക എന്നതാണ് നമ്മൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്.