പ്ലാവും മാവും മാത്രമല്ല എല്ലാതരം പച്ചക്കറികളും പഴച്ചെടികളും നമുക്ക് വീട്ടിൽ ഗ്രോ ബാഗിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും നല്ല രീതിയിൽ മണ്ണിൽ ചെയ്താൽ മാത്രം മതി എല്ലാ പഴ ചെടികളും നമുക്ക് ഗ്രോ ബാഗിൽ തന്നെ വളർത്തി വിളവെടുക്കാവുന്നതാണ്. ഇതിനെല്ലാം ഏറ്റവും പ്രധാനമായും മണ്ണൊരുക്കുന്ന സമയത്ത് ശ്രദ്ധ കൊടുക്കേണ്ടതാണ്. നഴ്സറികളിൽ നിന്നും ഇത്തരത്തിലുള്ള പഴച്ചെടികൾ മേടിക്കുന്ന സമയത്ത് നല്ല ചെടികൾ നോക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ വീട്ടിൽ കൊണ്ടുവന്ന് ഇവ മണ്ണിൽ നടുകയും, അല്ലെങ്കിൽ കൈവശമുള്ള ഡ്രമ്മുകളിലും, വലിയ ബക്കറ്റുകളിലും നടാവുന്നതുമാണ്. ഇതിനപ്പുറമായി വലിയ ഗ്രോ ബാഗുകളിലും നമുക്ക് ഈ പാഴ്ചെടികൾ നടാവുന്നതാണ്.
ഇവ ഗ്രോ ബാഗിൽ നടുന്നതിന് മുൻപായി മണ്ണും ചകിരി ചോറും ഒരേ അളവിൽ മിക്സ് ചെയ്തു വയ്ക്കാം. നല്ലപോലെ മണ്ണ് ചകിരിച്ചോറ് മിക്സ് , എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും, ചാണകപ്പൊടിയും, ഡോളോ മിറ്റും കൊണ്ട് മിക്സ് ചെയ്തിരിക്കണം. ശേഷം ഒരു ഗ്രോ ബാഗ് എടുത്ത് അതിന്റെ കാൽഭാഗത്തോളം ഈ മണ്ണ് നിറച്ചു കൊടുക്കാം. ശേഷം മണ്ണിലേക്ക് വേടിച്ച പാഴച്ചെടി ഇറക്കി വയ്ക്കാം. ഇതിനു മുകളിലായി ബാക്കി മണ്ണ് ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗത്തോളം നിറച് കൊടുക്കാം. രണ്ട് മില്ലി കുമിക്അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഓരോ പഴ ചെടിക്കും 200 മില്ലി വീതം ഒഴിച്ച് കൊടുക്കാം.