ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ടതെല്ലാം. ഞെട്ടിക്കുന്ന ചില അറിവുകൾ ഉണ്ട് ഇതിനു പുറകിൽ.

എല്ലാവർഷവും സ്ഥിരമായി നടത്തുന്ന ഒരു ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. എല്ലാവർഷങ്ങളെക്കാളും ഉപരിയായി ഈ വർഷം വളരെയധികം തിരക്ക് അനുഭവപ്പെടുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനുമുൻപ് നടന്ന പൊങ്കാല ചടങ്ങിൽ 35 ലക്ഷം പേരാണ് ഏകദേശം പൊങ്കാല ഇട്ടത്. ആറ്റുകാലമ്മയുടെ സ്നേഹവും അനുഗ്രഹവും ഇതുവഴി എല്ലാവർക്കും ലഭിക്കുന്നു. എല്ലാവിധ ഭക്തിയോടും സ്നേഹത്തോടും ആഗ്രഹത്തോടും കൂടി വേണം ആറ്റുകാൽ പൊങ്കാല ഇടുന്നതിന്. പൂർണ്ണ ഭക്തിയോട്കൂടി അമ്മയ്ക്ക് സമർപ്പിച്ച മനസ്സും വ്രതശുദ്ധിയും ആണ് പൊങ്കാലയിടുന്നത് ഏറ്റവും പ്രധാനമായും വേണ്ടത്.പലതരത്തിലാണ് പലരും വ്രതം എടുക്കാൻ ഉള്ളത്. ഏറ്റവും പ്രധാനമായും 9 ദിവസമാണ് വൃതം എടുക്കുന്നത്. കാപ കെട്ടുന്നത് മുതൽ തുടങ്ങുന്നു വൃതം. 9, 7, 5, 3 എന്നിങ്ങനെയാണ് വൃത്തങ്ങളുടെ ദിവസ കണക്ക്. മാസമുറ കഴിഞ്ഞ് ഏഴു ദിവസങ്ങൾക്ക് ശേഷമാണ് സ്ത്രീകൾ പൊങ്കാലയിടാൻ പാടുള്ളൂ.

ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അമ്മയൊടുള്ള ഭക്തിയും, വിശ്വാസവും മനസ്സിലുണ്ട് എന്നുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പൊങ്കാലയിടാവുന്നതാണ്. ഇതിന് ജാതിയും മതവും ഒന്നുമില്ല. പൊങ്കാലയിടുന്നതിനായി പുത്തൻ മൺകലം തന്നെ ഉപയോഗിക്കേണ്ടതാണ്. ഓരോരുത്തർക്കും അവരവരുടെ കഴിവിനനുസരിച്ച് പൊങ്കാലയിടാവന്നതാണ്. പൊങ്കാല നിറഞ്ഞ് പതഞ്ഞ് ഒഴുകുന്നത് നമ്മുടെ മനസ്സിലുള്ള അഹംഭാവമെല്ലാം ഒലിച്ചു പോകുന്നതിന് സമാനമായിട്ടാണ്. പൊങ്കാല ഇടുന്നതിന് മുൻപായി അമ്മയെ പ്രാർത്ഥിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും അനുഗ്രഹപ്രദം. ആറ്റുകാലമ്മയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങൾക്കും ഏറ്റവും ഐശ്വര്യപൂർണ്ണമായി ചെയ്യാൻ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *