ചെറിയ കുട്ടികളിൽ ആദ്യമായി ഉണ്ടാകുന്ന 20 പല്ലുകളെ പാൽപല്ലുകൾ എന്നാണ് പറയുന്നത്. ഇവ ആറു വയസ്സ് മുതൽ 12 വയസ്സിനുള്ളിൽ 20 പല്ലുകളും കൊഴിഞ്ഞിരിക്കണം. പാൽപല്ലുകൾ കൊഴിഞ്ഞു സ്ഥിരധന്തങ്ങളിലേക്ക് മാറുന്ന സമയത്താണ് കുട്ടികളിൽ പല്ലിന്റേതായ പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഈ സമയത്താണ് പല്ലുകളുടെ ഷേപ്പുകൾ മാറുന്നതിനും, മോണകൾ പൊന്തുന്നതിനും, തുടങ്ങി പല്ലിന്റെതായ പല പ്രശ്നങ്ങൾക്കും ഈ സമയത്ത് സാധ്യതയുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിലാണ് പല്ലിന് കമ്പി ഇടുക എന്ന ചിന്തകളിലേക്ക് എല്ലാം പോകേണ്ടത്. എന്നാൽ ഇന്ന് പല ന്യൂതന മാർഗങ്ങളും ഇതിന് പകരമായി ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ, കമ്പി ഇടാതെയും മോണകൾ പൊന്തിയതും, പല്ല് പൊന്തിയതും എല്ലാം നോർമലായ രീതിയിലേക്ക് ആക്കാം. ഇതിനായി പുതിയ ക്ലിപ്പുകളും ഇന്ന് നിലവിലുണ്ട്. ഇത് കൃത്യമായ പ്രായത്തിൽ കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
8 മുതൽ 12 വയസ്സ് വരെയാണ് എല്ലുകളും പല്ലുകളും സ്ട്രോങ്ങ് ആകുന്ന സമയം. അതുകൊണ്ടുതന്നെ ഈ സമയങ്ങളിലാണ് പല്ലിന്റേതായ പ്രശ്നങ്ങൾ നോർമൽ ആക്കുന്നതിന് ഏറ്റവും ഉചിതം. മുഖത്തെ എല്ലുകളെയും മാംസങ്ങളെയും നമുക്ക് മുഖത്തിന് സൗന്ദര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്ന ചികിത്സയാണ് മയോ ഫംഗ്ഷണൽ അപ്ലൈൻസ് എന്നാണ് ഇതിന്റെ പേര്. പല്ലിൽ കമ്പി ഇടുക പോലെയുള്ള കാര്യങ്ങൾക്ക് 12 വയസ്സിന് ശേഷമാണ് ഏറ്റവും ഉചിതം. ആവശ്യാനുസരണം ഊരി വയ്ക്കാവുന്ന രീതിയിലുള്ള ക്ലിപ്പുകളാണ് ഏറ്റവും ഉത്തമം. വായുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ ഈ ട്രീറ്റ്മെന്റ് നമ്മളെ സഹായിക്കുന്നു.