സൻസ്ക്രീനുകൾ നമ്മൾ ഉപയോഗിക്കുന്നത് സ്കിന്നിന്റെ പ്രൊട്ടക്ഷന് വേണ്ടിയാണ്. പ്രകാശമുള്ള കിരണങ്ങളിൽ നിന്നും സ്കിന്നിന് എന്തെങ്കിലും തരത്തിലുള്ള അലർജികളോ അല്ലെങ്കിൽ സ്കിൻ കേടാകുന്നതിനും കാരണമാകാറുണ്ട്. ഇതിൽ നിന്നും സ്കിന്നിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സൺസ്ക്രീൻ നമ്മൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായും ഇവ വേടിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത് എസ്പി എഫ് കൗണ്ട് ആണ്. എസ് പി എഫ് 20 മുതൽ 100 വരെ അളവിൽ അടങ്ങിയ സൺസ്ക്രീനുകൾ ഉണ്ട്. എന്നാൽ നമ്മൾക്ക് കേരളീയരുടെ സ്കിന്നിന് ഏറ്റവും അനുയോജ്യമായത് 15 മുതൽ 20 വരെ അളവിലുള്ള എസ് പി എഫ് ആണ്. പുറമേ ജോലി ചെയ്യുന്ന ആളുകളാണ് എങ്കിൽ സ്കിന്നിൽ നല്ലപോലെ വെയിൽ അടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ എസ്പിഎഫ് 30 വരെയുള്ള സൺ സ്ക്രീനുകൾ ഉപയോഗിക്കാം. ഡ്രൈ സ്കിൻ ആണെങ്കിൽ ലോഷൻ രൂപത്തിൽ ഉള്ളവയും ഓയ്ലി സ്കിൻ ആണെങ്കിൽ ക്രീം രൂപത്തിലുള്ളയും ഉപയോഗിക്കാം.
ഒരു തവണ ക്രീം പുരട്ടി പത്തും പന്ത്രണ്ടു മണിക്കൂറിന് ശേഷം പുരട്ടിയാൽ മതിയെന്ന് ക്രീമിന് പുറത്ത് എഴുതിയിട്ടുണ്ടെങ്കിൽ കൂടിയും നാലുമണിക്കൂർ കൂടുമ്പോൾ ഉപയോഗിക്കേണ്ടതാണ്. അതുപോലെതന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന അരമണിക്കൂർ മുമ്പെങ്കിലും ക്രീം ഉപയോഗിക്കേണ്ടതാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയുള്ള വെയില് കൊള്ളാതിരിക്കുകയാണ് സ്കിന്നിന്റെ പ്രൊട്ടക്ഷനു നല്ലത്. വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ആളുകളാണെങ്കിൽ കൂടിയും ദിവസവും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മൊബൈൽ ഫോണിലോ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരാണെങ്കിലും 4 മണിക്കൂർ കൂടുമ്പോൾ ഈ സൺസ്ക്രീം ഉപയോഗിക്കാം.