മറ്റുള്ളവരിലേക്ക് കൈമാറാൻ പാടില്ലാത്ത ചില വസ്തുക്കൾ. ഇവ കുടുംബം നശിപ്പിക്കുന്നതിന് കാരണമാകുന്നു.

പാരമ്പര്യമായി നമ്മുടെ കാരണവർമാർ എല്ലാം പറയുന്നതാണ് ചില വസ്തുക്കൾ മറ്റുള്ളവരിലേക്ക് കൈ മാറാനും അല്ലെങ്കിൽ വീട്ടിൽ തന്നെ സൂക്ഷിക്കാനും പാടില്ലാത്തവയാണ് എന്ന്. അതുപോലെതന്നെ വീട്ടിൽ വളരെ ഭദ്രമായി സൂക്ഷിക്കേണ്ട ചില വസ്തുക്കളും ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവാണ് നമ്മുടെ വീട്ടിൽ കറിക്ക് അരിയാനായി ഉപയോഗിക്കുന്ന കത്തി. ഒരിക്കലും നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന കത്തിയും മറ്റൊരാൾക്ക് കൈവശം കൊടുക്കാൻ പാടുള്ളതല്ല. ഇത് നിലത്ത് വെച്ച് അവിടെ നിന്നും അവരോട് എടുത്തുകൊള്ളാൻ പറയാം അത്രയും അത്യാവശ്യമാണെങ്കിൽ മാത്രം. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, പിഡിയോ അല്ലെങ്കിൽ കത്തിയുടെ മുനഭാഗം തേയ്മാനം സംഭവിക്കുക, അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ ഈ കത്തി പിന്നീട് ഒരിക്കലും നമ്മുടെ വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളതല്ല.

വീടിനും വീട്ടുകാർക്കും നാശം വരുത്തിവയ്ക്കുന്നു. മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത ഒരു വസ്തുവാണ് ഉപ്പ്. ഉപ്പ് ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. അതുപോലെതന്നെ അത്യാവശ്യമായ സാഹചര്യങ്ങളിൽ ഒരു പേപ്പറിലോ പാത്രത്തിലോ ആക്കി എവിടെയെങ്കിലും വെച്ച് ചോദിക്കുന്ന വ്യക്തിയോട് എടുത്തുകൊള്ളാൻ പറയാം. മറ്റൊരു വസ്തുവാണ് മഞ്ഞൾ. ലക്ഷ്മിദേവി സാന്നിധ്യം ഉള്ള വസ്തുവാണ് മഞ്ഞൾ. എന്നതുകൊണ്ട് തന്നെ ആരെങ്കിലും ചോദിച്ചാൽ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല ഒരിക്കലും. അതുപോലെതന്നെ എള്ളും ഈ കൂട്ടത്തിൽ പെടുന്നതാണ്. ലക്ഷ്മിദേവി സാന്നിധ്യമുണ്ട് എന്നതുകൊണ്ട് തന്നെ ഇത് കൈമാറ്റം ചെയ്യുമ്പോൾ ഉദ്ദേശിക്കപ്പെടുന്നത് ലക്ഷ്മി ദേവിയെ നമ്മൾ മറ്റൊരാൾക്ക് കൊടുക്കുന്നു എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *