പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വായനാറ്റം അഥവാ വായ്പുണ്ണ്. ശാരീരികമായി മാത്രമല്ല മാനസികമായ പല ബുദ്ധിമുട്ടും ഇതുകൊണ്ട് ഉണ്ടാകുന്ന മറ്റുള്ളവരെ ഫെയ്സ് ചെയ്യാനുള്ള മടിയും, അതുപോലെതന്നെ ഒരു കോൺഫിഡൻസ് കുറവും ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളിൽ കാണുന്നു. മിക്കപ്പോഴും ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളൊക്കെ പ്രധാനമായും കാണപ്പെടുന്ന പ്രശ്നമാണ് വയർ സംബന്ധമായ പ്രശ്നങ്ങൾ. അസിഡി പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഈ ബുദ്ധിമുട്ട് ഏറ്റവും അധികം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വായനാറ്റം വായ്പുണ്ണ് എന്നിവ അകറ്റുന്നതിനായി ചെയ്യേണ്ടത് വയറ് ആദ്യമേ ക്ലിയർ ആക്കുക എന്നതാണ്. ഇതിനായി വയർ സുഖമാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളും വ്യായാമങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങളെ ക്ലിയർ ആക്കുന്നതിനും വായ്പുണ്ണിനെ അകറ്റുന്നതിനായി മോര്, തൈര്, അല്ലെങ്കിൽ പഴങ്കഞ്ഞി പോലുള്ള പ്രൊബയോട്ടിക്ക് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
മലബന്ധം ഉള്ളവർക്കും അധികമായി വായ്പ്പുണ് കണ്ടുവരുന്നു. എന്നാൽ ഇതിനെ നേരെ വിപരീതമായി വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ആണ് ഉള്ളത് എങ്കിൽ മോര് തൈര് എന്നിവ കഴിക്കുന്നത് കൊണ്ട് പ്രയോജനങ്ങൾ ഉണ്ടാകുന്നില്ല. പ്രീ ബയോട്ടിക്സാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഇതിനു വേണ്ടിയുള്ള സപ്ലിമെന്റുകളും ഉപയോഗിക്കാം. രാത്രി കിടക്കുന്ന രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കേണ്ടത് നമ്മുടെ വയറിന്റെ അസ്വസ്ഥതകൾ അകറ്റാനും ദഹനത്തിനും വളരെ ഉപകാരപ്രദമാണ് ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കുകയായി നാറ്റം വായ്പുണ്ണ് എന്നിവയും അകറ്റാൻ സാധിക്കും. വിടങ്ക എന്ന ആയുർവേദ മരുന്ന് കഴിക്കുന്നതും വയനാറ്റം വായ്പുണ്ണ് എന്നിവ അകറ്റാൻ സഹായിക്കുന്നതാണ്.