ഇന്ന് തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും എല്ലാം ഇതിന് കാരണമായി വരാറുണ്ട്. എങ്കിൽ കൂടിയും ഏറ്റവും പ്രധാനമായും തൈറോയ്ഡിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സ്ട്രെസ് അഥവാ മാനസികമായ സമ്മർദങ്ങൾ. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലും നേരിടേണ്ടിവരുന്നത്കഴുത്തിനോട് ചേർന്നുള്ള തൈറോയിഡ് ഗ്രന്ഥിയിലൂടെയാണ്. തൈറോയ്ഡ് സംബന്ധിക്കുന്ന ഒരു ഹോർമോണാണ് ടി എസ് എച്ച്. ഇത് ഉല്പാദിപ്പിക്കപ്പെടുന്നത് തലച്ചോറിലെ പിട്യുട്രി ഗ്ലാൻഡിലാണ്. ഇത് കൂടുന്നത് കൊണ്ട് ഹൈപ്പോതൈറോസും കുറയുന്നതുകൊണ്ട് ഹൈപ്പർ തൈറോയ്ഡിസം ഉണ്ടാകുന്നു. ഹൈപ്പോതൈറോസത്തിൽ നമുക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിന് ഒരു മടുപ്പ് ക്ഷീണം തളർച്ച എന്നിവ അനുഭവപ്പെടാം. ഹൈപ്പർ തൈറോയിഡ് ഇതിന്റെ നേരെ ഓപ്പോസിറ്റ് ആയിരിക്കും.
ആങ്സൈറ്റി ഉണ്ടാക്കാം, ടെൻഷൻ കൂടാം, അതുപോലെ കണ്ണുകൾ പുറത്തേക്ക് തള്ളി വരാം. ചിലർക്ക് തൈറോയ്ഡ് ഗ്രന്ഥി വീർത്തിരിക്കുന്നതായി കാണാം. എന്നാൽ തൈറോയ്ഡ് ഹോർമോൺ വളരെ നോർമൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രശ്നങ്ങൾ ഉള്ളവരാണ് എന്നുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യാനായി എടുക്കേണ്ടതാണ് ഈ ടെസ്റ്റ് ഫ് എൻ ഏ സി എന്നാണ് പറയുന്നത്. മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് എന്നുണ്ടെങ്കിൽ ചെയ്യേണ്ടത് ചിലപ്പോൾ സർജറി ആയിരിക്കും. അതുകൊണ്ട് തന്നെ സർജറി ചെയ്യാനും ഒരിക്കലും മടിക്കരുത്. അതുപോലെതന്നെ ഇത് ഒരു ജീവിതശൈലി രോഗമാണ് എന്നതുകൊണ്ട് തന്നെ, ജീവിതശൈലി നിയന്ത്രണത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഇതിനെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. ഒപ്പം തന്നെ നല്ലപോലെ വ്യായാമവും ചെയ്യേണ്ടതാണ്.