പ്ലാവ് കായ്ക്കുന്നില്ല എന്ന പ്രശ്നം അനുഭവിക്കുന്ന ആളുകൾക്കും അതുപോലെതന്നെ വളരെ ഉയർത്തി ചക്കകൾ ഉണ്ടാകുന്നു എന്ന് അഭിപ്രായമുള്ളവർക്കും പരീക്ഷിക്കാവുന്ന ഒരു കാര്യമാണ് പച്ചചാണകം കൊണ്ടുള്ള പ്രയോഗം. മിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ് ഇത് പ്ലാവ് വളരെ ഉയരത്തിൽ കായ്ക്കുന്നതും, കായ്ക്കാതിരിക്കുന്നത്. വീട്ടിൽ പഴയ ഒരു പാന്റ് ഉണ്ടെങ്കിൽ ഈ പാന്റ് ഉപയോഗിച്ച് പച്ച ചാണകം നമുക്ക് പ്ലാവിൻ ചുവട്ടിൽ തന്നെ കെട്ടിവയ്ക്കാവുന്നതാണ്. പച്ച ചാണകം കിട്ടുന്ന സമയത്ത് ഇതിൽ അല്പം വെള്ളം നനച്ച് പാന്റിന്റെ കാലിനകത്തേക്ക് ചാണകം നല്ലപോലെ പരത്തി വയ്ക്കാം. ശേഷം ഇത് പ്ലാവിന്റെ ഏറ്റവും ചുവട്ടിലായി നല്ലപോലെ കെട്ടിക്കൊടുക്കുക. മുകൾഭാഗത്തും താഴ്ഭാഗത്തും മറ്റൊരു തുണികൊണ്ട് കെട്ടിക്കൊടുക്കണം.
ഇല്ലെങ്കിൽ ഇത് പോകാനുള്ള സാധ്യതയുണ്ട് . ഇങ്ങനെ പച്ചചാണകം കെട്ടിക്കൊടുക്കുന്നത് മൂലം ആറുമാസത്തിനുശേഷം പ്ലാവിന്റെ ചുവട്ടിൽ നിന്നും തന്നെ ചക്ക പൊട്ടുന്നതാണ്. അതുകൊണ്ടുതന്നെ ഇനി ഒരിക്കലും ചക്ക പൊട്ടിക്കുന്നതിനായി പ്ലാവിൽ കയറണമെന്ന് ഒരു നിർബന്ധവുമില്ല. നിലത്തു നിന്നുകൊണ്ട് ഏത് കുട്ടിക്ക് പോലും ചക്ക പൊട്ടിക്കാവുന്നതാണ്. നീ പാന്റ് കെട്ടുന്നതിന് പകരമായി പച്ച ചാണകം പ്ലാവിന്റെ തൊലിപ്പുറമെ തേച്ചു കൊടുത്താലും മതിയാകും. ഇതും വളരെയധികം ഫലപ്രദമായിട്ടുള്ളതാണ്. ചാണകം ഒരു നല്ല വളമാണ് എന്നതുകൊണ്ട് തന്നെ ഇതിൽ നിന്നും ഉള്ള വെള്ളവും ജലാംശവും എല്ലാം പ്ലാവിന്റെ തൊലി തന്നെ വലിച്ചെടുക്കുന്നു. ഇതുമൂലം പ്ലാവിനെ നല്ലപോലെ എനർജി കിട്ടുകയും ഇത് ചക്കകൾ നല്ലപോലെ തന്നെ താഴെ ഉണ്ടാകുന്നതിനും സഹായകമാകുന്നു.