വീട്ടുമുറ്റത്ത് ഈ 10 മരങ്ങൾ ഉണ്ടോ. എങ്കിൽ നിങ്ങളുടെ വീട് ഒരിക്കലും ഗുണം പിടിക്കില്ല.

വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീട്ടുമുറ്റത്തും വീട്ടുപരിസരത്തും വളർത്താവുന്നതും വളർത്താൻ പാടില്ലാത്തതുമായ പല മരങ്ങളും ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു വളർത്തേണ്ടവ വളർത്താനും, വളർത്താൻ പാടില്ലാത്തവ വെട്ടി കളയാനും നമ്മൾ മുൻകൈയെടുക്കണം. നമ്മുടെ വീടിന് ദോഷം വരുത്തുന്ന രീതിയിലുള്ള 10 മരങ്ങളെ കുറിച്ചാണ് പറയുന്നത്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് ഒരു അലങ്കാര ചെടിയാണ്. ഓർക്കിഡ്, ഓർക്കിഡ് വീട്ടിൽ വളർത്തുന്നതുകൊണ്ട് ദോഷമില്ല. പക്ഷേ ഒരിക്കലും നമ്മുടെ വീടിന്റെ നടവാതിൽ തുറന്നു വരുന്ന, തീരു മുന്നിൽ ആയി ഒരിക്കലും വളർത്തരുത്. ഇത് കുടുംബത്തിന് പല രീതിയിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു. നാരകം വളരെ മണവും ഗുണവും ഉള്ള ഒരു ചെടി ആണെങ്കിൽ കൂടിയും, നമ്മുടെ വീടിനോട് ചേർന്ന് ഒരിക്കലും ഇത് വളർത്താൻ പാടുള്ളതല്ല. വീടിന്റെ പറമ്പിൽ ദൂരെയായി വളർത്തുന്നത് ദോഷമില്ല.

മറ്റൊന്ന് ആൽമരമാണ്. ആൽ മരം ഒരിക്കലും വീട്ടിലോ, വീട്ടു പരിസരത്ത് വളർത്താൻ പാടുള്ളതല്ല ഇത് അമ്പലങ്ങളിൽ മാത്രമാണ് നമ്മൾ കാണാറുള്ളത്. മറ്റൊരു വൃക്ഷമാണ് പന. പന ഒരിക്കലും നമ്മുടെ വീട്ടില്, പറമ്പിലോ വളർത്താൻ പാടുള്ളതല്ല. ഇത് ഉപയോഗശൂന്യമായ പറമ്പുകളിൽ വള ദോഷമില്ല. ഈ മരങ്ങളെല്ലാം പലതരത്തിലുള്ള പ്രതികൂല തടസങ്ങളും നമ്മുടെ വീട്ടിലേക്ക് എത്തിക്കുന്നതുകൊണ്ട്, നമ്മുടെ വീട്ടിൽ കലഹങ്ങളും, വീട്ടിലെ ദോഷങ്ങളും, നെഗറ്റീവ് എനർജികളും കൂടും. അതുകൊണ്ടുതന്നെ ഏതൊക്കെ മരങ്ങളാണ് വളർത്താൻ പാടുള്ളതെന്നും പാടില്ലാത്തതെന്നും വാസ്തുശാസ്ത്രപ്രകാരം ആയി നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടത്, നമ്മുടെ കുടുംബത്തിന്റെ തന്നെ ഐശ്വര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *