ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നതിനെ നമുക്ക് അറിവുള്ള ഒരു കാരണമാണ് ഭക്ഷണത്തിൽ നിന്നും പ്യൂരിൻ എന്ന അംശം നമ്മുടെ ശരീരത്തിൽ രൂപപ്പെടുന്നത്, ഇതിലൂടെ യൂറിക് ആസിഡ് അംശം കൂടുന്നത്. എന്നാൽ നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്, ഭക്ഷണത്തിൽ നിന്നും ഈ പ്യൂരിന്റെ അംശം ഉണ്ടാകുന്നത് വഴിയുണ്ടാകുന്ന യൂറിക്കാസിഡ് 30 ശതമാനം മാത്രമാണ് സാധ്യതയുള്ളത്. ബാക്കി എഴുപത് ശതമാനവും മറ്റു രീതിയിലാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നത്. അതുകൊണ്ടുതന്നെ യൂറിക് ആസിഡ് കുറയുന്നതിനായി മരുന്നു കഴിക്കുകയും ഒപ്പം തന്നെ ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തിട്ടും പലർക്കും ഇത് കുറയാത്ത അവസ്ഥ കാണുകയുണ്ടായി. യൂറിക് ആസിഡ് ശരീരം സ്വന്തമായി ഉണ്ടാക്കുന്ന ഒരു ഹോർമോൺ ആണ് അതുകൊണ്ട് തന്നെ ശരീരത്തിന്റെ പല അവസ്ഥകൾ കൊണ്ടും യൂറിക്കാസിഡ് ശരീരത്തിൽ കൂടാം.
ഇതിൽ ഒരു കാരണമാണ് ലിവറിന്റെ പ്രവർത്തനം. ലിവർ ശരിയായ രീതിയിൽ നടക്കാതെ വരുമ്പോൾ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാവുകയും, ഇതിന്റെ ഭാഗമായി ശരീരത്തിൽ ക്രമാതീതമായി യൂറിക്കാസിഡ് കൂടാനും സാധ്യതകൾ ഉണ്ട്. ഫാറ്റി ലിവർ എന്ന അവസ്ഥ കുറയാതെ ഒരിക്കലും യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ നോർമലായ അവസ്ഥയിലേക്ക് എത്തില്ല. ഇതിന് ചിലപ്പോൾ വർഷങ്ങൾ എടുക്കേണ്ടി വന്നേക്കാം. അതുപോലെതന്നെ ശരീരത്തിൽ യൂറിക് ആസിഡ് കൂടാനുള്ള ഒരു സാധ്യതയാണ് ഒബൈസിറ്റി. അമിത വണ്ണം മൂലവും നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് ക്രമാതീതമായി കൂടാം. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കുകയും ശരീരം നോർമൽ ആയ ഒരു ബി എം അയിൽ എത്തുകയും ചെയ്താൽ യൂറിക്കാസിഡ് താനേ കുറയും.