കറിവേപ് വളർത്തുന്ന പലർക്കും ഉള്ള ഒരു അനുഭവമാണ് ഇത് കുരുടിച്ച അവസ്ഥയിൽ നിൽക്കുന്നത്. വളരെ കാലമായെങ്കിൽ കൂടിയും അത് വെച്ച അതേ അവസ്ഥയിൽ തന്നെ നിൽക്കുന്ന രീതിയും കാണാറുണ്ട്. എന്നാൽ കറിവേപ്പിലയുള്ള ഈ കുരുടിപ്പ് എല്ലാം മാറുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പ്രയോഗമുണ്ട്. ഏറ്റവും കൂടുതലും കടകളിൽ നിന്ന് മേടിക്കുന്നതിൽ മായം ചേർത്തിട്ടുള്ള അല്ലെങ്കിൽ വിഷാംശം കലർന്ന ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ നമ്മുടെ കറികളിലേക്കുള്ള വേപ്പില നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ അത്രത്തോളം വിഷാംശം നമുക്ക് കുറഞ്ഞു കിട്ടും. ഇത്തരത്തിൽ കറിവേപ്പില നമ്മുടെ വീട്ടിൽ തന്നെ തഴച്ച് വളരുന്നതിനായി നല്ലപോലെ പടമെടുത്ത് ഈ കറിവേപ്പില സംരക്ഷിക്കാം. ഇതിന്റെ കടഭാഗത്ത് മണ്ണൊന്ന് ഇളക്കി കൊടുത്ത് എല്ലുപൊടിയോ പകരമായി റോക്ക് ഫോസ്ഫെറ്റ് ഇട്ടുകൊടുക്കണം.
ഇത് ചെടിക്ക് നല്ലപോലെ വേരോട്ടം ഉണ്ടാകുന്നതിനും, മണ്ണിൽ നിന്നും വളങ്ങൾ വലിച്ചെടുക്കാനുള്ള ശക്തി കിട്ടുന്നതിനും സഹായകമാണ്. തന്നെ വേപ്പിന്റെ കുരുടിപ്പ് മാറുന്നതിനായി അര ലിറ്റർ കഞ്ഞിവെള്ളത്തിൽ ഒരു വെളുത്തുള്ളി ചതച്ചതും ഒരു സ്പൂൺ മഞ്ഞൾ പൊടിയും മിക്സ് ചെയ്തു 2 ദിവസം മാറ്റിവെച്ച ശേഷം, രണ്ട് ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്ത് വേപ്പിന്റെ ഇലകളിലും കടഭാഗത്തും എല്ലാം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതിനോടൊപ്പം തന്നെ വേപ്പിന്റെ കുരുടിപ്പ് മാറുന്നതിന് ചെയ്യേണ്ട ഒരു കാര്യമാണ് ഒരു പകുതി ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഇതിലേക്ക് ഒരു ഗ്ലാസ് നിറയെ വെള്ളം ഒഴിച്ച് വേപ്പിന്റെ കടഭാഗത്ത് ഒഴിച്ചു കൊടുക്കുക.