തലച്ചോറിലെ ഡോപ്പുമിൻ എന്ന ഹോർമോണിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് പാർക്കിംഗ്സൺ രോഗം. ഈ രോഗാവസ്ഥ ഉണ്ടാകുന്ന വ്യക്തിക്ക് ശരീരത്തിൽ പലതരത്തിലുള്ള വിറയലും അനുഭവപ്പെടാറുണ്ട്. പ്രധാനമായും കൈവിരലുകൾ ആണ് എപ്പോഴും വിറച്ചു കൊണ്ടിരിക്കുക. ആദ്യം ഒരു കൈയുടെ തള്ളവിരലുകളാണ് വിറയൽ തുടങ്ങുക. പിന്നീട് മറ്റു വിരലുകളിലേക്കും, മറുകയ്യിലേക്കും ബാധിക്കുന്നതായി കാണുന്നു. നടക്കുമ്പോൾ കൈകൾ ചലിപ്പിക്കാതിരിക്കുക, കണ്ണിന്റെ ഇമകൾ ചിമ്മുന്നതിന്റെ എണ്ണം കുറയുക, ഡിമെൻഷ്യ എന്നിവയെല്ലാം ഈ പാർക്കിംഗ്സൺ രോഗത്തിന്റെ ഭാഗമായി ഒരു വ്യക്തിയിൽ പ്രകടമാകും. പലപ്പോഴും രോഗി എല്ലാ കാര്യങ്ങളിലും സ്ലോ ആകുമ്പോഴാണ് ചുറ്റുമുള്ളവർ ഇത് ശ്രദ്ധിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളുടെ കൈവിരലുകൾ പിടിച്ചുനോക്കിയാൽ ഭലം പിടിച്ചതുപോലെ അനുഭവപ്പെടും.
ഇത്തരത്തിലുള്ള വ്യക്തികൾക്ക് പലപ്പോഴും സ്കാനിംഗ് ഒന്നും നല്ല റിസൾട്ട് കിട്ടാതെ വരുന്നു. എന്നാൽ ഡോപ്പുമിന്റെ അളവ് നിർണ്ണയിക്കുന്ന രീതിയിലുള്ള ഒരു ടെസ്റ്റ് നടത്തുമ്പോഴാണ് ഇത് പൂർണമായി നമുക്ക് ഉറപ്പാക്കാൻ ആവുക. ഫ്ലൂറുഡോപ്പ പെറ്റ് എന്നാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. മിക്കെപ്പോഴും ചെറുപ്പക്കാരിലാണ് ഈ ടെസ്റ്റ് നടത്തേണ്ടതായി വരാറുള്ളത്. ഇതിനായി പലതരത്തിലുള്ള മരുന്നുകൾ ഇന്ന് നിലവിലുണ്ട്. മരുന്നുകൾ കൊണ്ട് ഫലം കാണാതെ വരുന്ന സമയങ്ങളിലാണ് മിക്കപ്പോഴും ഇതിനൊരു സർജറി ചെയ്യേണ്ടതായി വരാറുള്ളത്. വിസർജറിയിലൂടെ ചെയ്യുന്നത് നെഞ്ചിന്റെ ഭാഗത്തായി വയ്ക്കുന്ന ഒരു ബാറ്ററി ഡിവൈസിലൂടെ വൈദ്യുത തരംഗം തലച്ചോറിലേക്ക് എത്തിക്കുകയാണ്. ഇത് വളരെയധികം ഗുണപ്രദം ആയിട്ടുള്ള ഒരു ചികിത്സാരീതിയാണ്. ഒപ്പം തന്നെ പാർക്കിംഗ് രോഗം ശരീരത്തെ ബാധിച് ഒരു അഞ്ചുവർഷത്തിനുള്ളിൽ തന്നെ ഇത് ചെയ്തിരിക്കുകയാണ് ഏറ്റവും ഫലപ്രദം.