മിക്കവാറും ആളുകളും ചിലപ്പോഴൊക്കെ അനുഭവിച്ചിട്ടുള്ള ഒരു അവസ്ഥയാണ് ശരീര വേദന ക്ഷീണം തളർച്ച എന്നിവയെല്ലാം ഇത് എപ്പോഴും ഇതിനെ കാരണം കണ്ടുപിടിക്കാൻ സാധിക്കാതെ വരാറുണ്ട്. ഇത്തരത്തിലുള്ള ആഹാരമായ വേദനകളും ക്ഷീണവും ശരീരത്തിൽ ഉണ്ടാകുന്നത് ശരീരത്തിലെ പല വിറ്റാമിനുകളുടെയും മിനറൽസുകളുടെയും എല്ലാം അഭാവം കൊണ്ടായിരിക്കാം. പൊട്ടാസ്യം, വിറ്റാമിനുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ എല്ലാം കുറവുകൊണ്ട് ശരീരത്തിൽ ക്ഷീണം, തളർച്ച, വേദന അനുഭവപ്പെടാം. പ്രധാനമായും വിറ്റാമിന്റെ കുറവുകൾ ആയിരിക്കും ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കുന്നത്. ഇതിൽ വിറ്റാമിൻ ഡി ആണ് ഏറ്റവും മുൻപന്തിയിൽ ഉള്ളത്. ഇന്ന് ആളുകൾ ഏറ്റവും കൂടുതലായും വീടിനകത്തിരുന്ന് അല്ലെങ്കിൽ ഓഫീസിനകത്തിരുള്ള ജോലികളാണ് ചെയ്യുന്നത്, എന്നതുകൊണ്ട് തന്നെ ശരീരത്തിലേക്ക് ആവശ്യമായ വിറ്റാമിൻ ഡി അബ്സോർബ് ചെയ്യാൻ കഴിയാതെ വരുന്നു. ഇത് സൂര്യപ്രകാശത്തിൽ നിന്നും ആണ് ഏറ്റവും കൂടുതലായി ലഭിക്കുന്നത്.
ഇത്തരത്തിൽ സൂര്യപ്രകാശത്തിൽ നിന്ന് നമ്മുടെ തൊലിയിൽ പതിക്കുന്ന വിറ്റാമിൻ ഡി യുടെ ഒരു മോളികുൾ സഞ്ചരിച്ച് ലിവറിലേക്കും പിന്നീട് കിഡ്നിയിലേക്ക് ചെല്ലുന്നു. ഇങ്ങനെ രണ്ടു തവണ ഇത് വിഘടിക്കുമ്പോൾ ആണ് ശരീരത്തിന് ആവശ്യമായിട്ടുള്ള രീതിയിലേക്ക് ഉത്പാദിപ്പിക്കപ്പെടുന്നത്. ലിവറിനും കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകൾ മൂലവും ശരീരത്തിൽ വിറ്റാമിൻ കുറയാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ശരീര വേദനകൾ നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾക്കുള്ള തകരാറുകളെയും നമുക്ക് മുൻകൂട്ടി കാണിച്ചുതരുന്നു. അതുപോലെതന്നെ ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുതലുണ്ടെങ്കിലും ഇത്തരത്തിൽ ശരീരത്തിന്റെ പല ഭാഗത്തായി വേദനകൾ അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വേദനകൾ ഉണ്ടാകുമ്പോൾ കാരണം എന്താണെന്ന് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ മനസ്സിലാക്കുക.