പലതരത്തിലുള്ള ചീരയും നമുക്ക് കൃഷി ചെയ്യാനായി ലഭിക്കാറുണ്ട്. ഇതിൽ പച്ച ചീന ചുവന്ന ചീര സുന്ദരി ചീര മയിൽപീലി ചീര എന്നിങ്ങനെയൊക്കെ ഉണ്ട്. ഏതുതരത്തിലുള്ള ചീരയാണെങ്കിലും ചീരയുടെ വിളവെടുപ്പ് സമയത്ത് കൈ കഴയ്ക്കും പോലെ നമുക്ക് ചീര ലഭിക്കും ഈ പറയുന്ന കാര്യം ചെയ്തു കഴിഞ്ഞാൽ. ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് അല്പം കടല മാത്രമാണ്. കറിക്കായി എടുക്കുന്ന കടലയിൽ ഒരു പത്തുമണി മാറ്റി വെച്ചാൽ മതിയാകും, ചീര കൃഷിക്ക് ഏറ്റവും ഗുണപ്രദമായ ഒരു വളമാണ് ഇത്. ഇതിനോടൊപ്പം തന്നെ ചീഞ്ഞതോ അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലുള്ള ഉള്ളിയും നമുക്ക് ചീര കൃഷിക്കായി ഉപയോഗിക്കാം. ചീരയുടെ കടഭാഗത്തെ മണ്ണ് ഒന്ന് ഇളക്കി കടലയും ചുവന്നുള്ളിയും വെള്ളത്തിലിട്ടത് ഇട്ടുകൊടുക്കാം.
ശേഷം ഇതിനു മുകളിലായി മണ്ണ് നിരത്തി കൊടുക്കാം. രണ്ടു ദിവസത്തിനുള്ളിൽ ഇവ മുളക്കും എന്നതാണ് പ്രത്യേകത. ഇതിനോടൊപ്പം തന്നെ ചീരയും നല്ലപോലെ പുഷ്ടിപ്പെട്ട് വളർന്നത് കാണാനാകും. മറ്റ് വളങ്ങൾ ഒന്നുമില്ലാതെ തന്നെ ചീര നല്ലപോലെ വിള നൽകുന്നതിന് ഇത് നമ്മെ സഹായിക്കുന്നു. വേണമെങ്കിൽ ഒപ്പം തന്നെ ഇതിനാവശ്യമായ ഡബ്ലിയു ഡിസി കൂടി ആഴ്ചയിലൊരിക്കൽ ഒഴിച്ചു കൊടുക്കാം. ഈ കടല മുളപ്പിച്ചതിന്റെ പ്രയോഗം ചീര കൃഷിക്ക് മാത്രമല്ല മറ്റ് ഏത് കൃഷിക്കും പയറിനു, മുതിരക്കോ, കൊത്തമരയ്ക്കോ എല്ലാം നമുക്ക് പ്രയോഗിക്കാവുന്നതാണ്, ഇവയെല്ലാം നമുക്ക് നല്ല വിളവ് നൽകുന്നു. ഒപ്പം തന്നെ ഇതിന്റെ മണ്ണും നല്ലപോലെ കൂട്ടി കൊടുക്കാം.