അസിഡിറ്റി എന്നത് നമുക്കെല്ലാവർക്കും പരിചയമുള്ള ഒരു കാര്യമാണ്. ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സമയത്ത്, ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വയറു വീർത്തു വരുന്ന അവസ്ഥ, നെഞ്ചിരിച്ചിൽ, പുളിച്തികട്ടൽ എന്നിവയെല്ലാം ഇതിന്റെ ബുദ്ധിമുട്ടിനോട് അനുബന്ധിച്ച് ഉണ്ടാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉള്ള പ്രോട്ടീനുകളെ ദഹിപ്പിക്കുന്നതിനായി ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒന്നാണ് ആസിഡ്. ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന സമയത്ത് ഇതിനെ പ്രതിരോധിക്കാതിനായി കുഴലുകൾ കഫം സ്വയം ഉല്പാദിപ്പിക്കാറുണ്ട്. ഈ കഫത്തിന്റെ അളവ് കുറയുന്നതുമൂലം ആമാശയത്തിൽ നീർക്കെട്ടും, അൾസറുകളും ഉണ്ടാകാം. അൾസറിന്റെതായ പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ പോയാൽ ക്യാൻസറിലേക്കും വഴിമാറാൻ സാധ്യതയുണ്ട്.
സ്ഥിരമായി ഈ അസിഡിറ്റിയുടെ ബുദ്ധിമുട്ടുകൾ ഉള്ളവരും, 30 ദിവസത്തിൽ കൂടുതലായി ഈ അസിഡിറ്റി അനുഭവപ്പെടുകയും ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ ഡോക്ടറെ കാണേണ്ടത് നിർബന്ധമാണ്. ഒരു മാസത്തിൽ താഴെയാണ് ഈ അസിഡിറ്റിയുടെ ബുദ്ധിമുട്ടുകൾ കാണുന്നത് എന്നുണ്ടെങ്കിൽ ഇത് അത്ര ഗുരുതരം അല്ലാത്തവയും, മരുന്നുകളുടെ പ്രയോഗം കൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്. അല്ല എന്നുണ്ടെങ്കിൽ മിക്കപ്പോഴും ഇത് ക്യാൻസറിന്റേതായ തുടക്കത്തിന് വഴിയൊരുക്കുന്നവ ആയിരിക്കാം. വയറിനകത്തുള്ള എച് പൈലോറി വൈറസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതും ഇതിന് കാരണമായിരിക്കും. ഏതൊരു രോഗത്തെയും സ്വന്തമായി ചികിത്സിക്കുക എന്നത് ഉചിതമായ കാര്യമല്ല. മലത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും, മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകളും എല്ലാം നിങ്ങൾക്കുള്ള ഏതെങ്കിലും വലിയ രോഗത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കും.