ഉരുളക്കിഴങ്ങും നമുക്ക് കൃഷി ചെയ്യാം, ഇത് ആർക്കും ചെയ്യാം,വളരെ എളുപ്പവുമാണ്.

ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് എന്നത് നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു കൃഷിരീതി അല്ല. ഇത് പുറം നാടുകളിലാണ് ഏറ്റവും അടിയുമായി കൃഷി ചെയ്യുന്നത്. എന്നിരുന്നാൽ കൂടിയും നമ്മുടെ നാട്ടിലും നമുക്ക് ഇത് കൃഷി ചെയ്യാൻ സാധിക്കും എന്ന് പലരും ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിന് ഏറ്റവും ഉചിതമായ സമയം ജൂൺ മാസമാണ്. ഈ ഉരുളക്കിഴങ്ങ് കൃഷിക്ക് പ്രത്യേകിച്ച് വളപ്രയോഗമോ മറ്റോ ഒന്നും വേണ്ട എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിനായി നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ കറിക്കായി വേടിച്ച ഉരുളക്കിഴങ്ങ് ഒന്ന് മാത്രമാണ്.

എപ്പോഴും നമ്മൾ കടകളിൽനിന്ന് ഉരുളക്കിഴങ്ങ് വേടിക്കുമ്പോൾ അതിൽ ഒന്നോ രണ്ടോ എണ്ണം എങ്കിലും മുളച്ചതായി കാണപ്പെടാറുണ്ട്. ഇത്തരത്തിൽ മുളച്ച ഉരുളക്കിഴങ്ങ് അല്ല എന്നുണ്ടെങ്കിൽ, ഒന്നോ രണ്ടോ ദിവസം ഒരു നനഞ്ഞ തുണിയിൽ പൊതിഞ്ഞു വെച്ചാൽ മതിയാകും ഇതിനെ മുള വരും. ഏതൊരു ചെടിയും കൃഷി ചെയ്യുന്ന സമയത്ത് പി എച്ച് ലെവൽ ശരിയായ രീതിയിൽ ആണെങ്കിൽ മാത്രമാണ് കൃഷി നല്ലപോലെ വിളവെടുക്കാൻ സാധിക്കു. അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനായി തുടങ്ങുമ്പോൾ മണ്ണിന്റെ പിഎച്ച് ലെവൽ നോർമൽ ആക്കാൻ ശ്രദ്ധിക്കണം. ഇതിനായി പച്ചക്കക്ക പൊടിച്ചത് അല്ലെങ്കിൽ പി എച്ച് ബുസ്റ്റർ ചേർത്തു കൊടുക്കാവുന്നതാണ്. ഇവയൊന്നും ഇല്ല എന്നുണ്ടെങ്കിൽ ഡോളോമിറ്റ് മിക്സ് ചെയ്തു കൊടുക്കാം. ശേഷം ഒരു ചാക്കിൽ ചമ്മല നിറച്ച് ഇതിനുമുകളിൽ ആയി മണ്ണ് ഇട്ടുകൊടുത്തു ഇതിലേക്ക് ഉരുളക്കിഴങ്ങ് വച്ചു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *