ശരീരവേദന എന്നത് എപ്പോൾ വേണമെങ്കിലും ആർക്കുവേണമെങ്കിലും ഉണ്ടാകാവുന്ന ഒരു ബുദ്ധിമുട്ട് ആണ്. ഏറ്റവും ആദ്യമായി എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ വേദന ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ചില സാഹചര്യങ്ങളിൽ മറ്റ് രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിൽ ശരീരത്തിൽ വേദനകൾ അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഇതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കേണ്ടത് ഒരു പ്രധാന അടിത്തറയാണ്. വേദനകളെ പരിഹരിക്കുന്നത് രണ്ട് തരത്തിലാണ് ഒന്ന് വേദന എന്ന അവസ്ഥയെ പരിഹരിക്കാം. മറ്റൊന്ന് വേദനയുണ്ടാക്കുന്ന സാഹചര്യത്തെ പരിഹരിക്കാം. അതായത് നടുവേദന ഉണ്ടാകുന്നു എന്ന അവസ്ഥയിൽ എന്തുകൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം. നടുവേദന ഉണ്ടാകുന്നതിന് പ്രധാന കാരണം നട്ടെല്ലിന്റെ ഡിസ്ക്കിന് ചുറ്റുമായി ഉള്ള മസിലുകൾക്ക് ഉണ്ടാകുന്ന നീർക്കെട്ടാണ്.
അപ്പോൾ വേദനയെ പരിഹരിക്കുന്നതിനു മുൻപായി നീർക്കെട്ടിനെ നമ്മൾ പരിഹരിക്കേണ്ടതുണ്ട്. നീർകെട്ടും മറ്റും പരിഹരിച്ചതിനുശേഷം പിന്നീട് വേദന മാത്രമായി അവിടെ നിലനിൽക്കുകയാണ് എന്നുണ്ടെങ്കിൽ, ഇത് ചില സെൻട്രൽ സെൻസിറ്റിസേഷൻ ഹോർമോണുകളുടെയും മറ്റു പ്രവർത്തനഫലം ആയിട്ടാണ് ഇത്തരത്തിൽ വേദന നിലനിൽക്കുന്നത്. അതുപോലെതന്നെ ക്യാൻസറിന്റെ ഭാഗമായും ശരീരത്തിൽ തുടർച്ചയായി വേദനകൾ ഉണ്ടാകാം. ഇത്തരത്തിലുള്ള വേദനകളെ എല്ലാം മാറ്റുന്നതിനായി ഇന്റർവെൻഷൻ പെയിൻ മെഡിസിനുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം മൂലം ആ വേദനയെ മാറ്റുക മാത്രമല്ല, വേദനയുടെ കാരണത്തെ കൂടി മാറ്റാൻ നമുക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ വേദനകൾ ഉണ്ടാകുമ്പോൾ ഇതിന്റെ കാരണം എന്താണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം തന്നെ ഇതിന് ഡോക്ടറുടെ അടുത്ത് ചെന്ന് കാരണങ്ങൾ ഉറപ്പുവരുത്തുക.