കേരളത്തിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് തെങ്ങ്. തെങ്ങിന്റെ ഗുണങ്ങൾ തന്നെയാണ് തെങ്ങ് വെച്ചു പിടിപ്പിക്കുന്നതിനു പ്രെരിപ്പിക്കുന്നതും. പലപ്പോഴും തെങ്ങ് കൃഷിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരാറുണ്ട് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മച്ചിങ്ങ കൊഴിയുന്ന അവസ്ഥ. മൂത്ത നാളികേരം ആകേണ്ട മച്ചിങ്ങ കൊഴിഞ്ഞു പോകുമ്പോൾ തെങ്ങിന്റെ കായ് ഫലം കുറയുകയാണ് ചെയ്യുന്നത്. ഇതിനെ ഒരു പരിഹാരമായി ചെയ്യാവുന്ന പുതിയ ഹോമിയോ മരുന്ന് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പറിച്ചു നടാൻ പാകമായ തെങ്ങിൻതൈകളിലും, ഒരു വർഷം പ്രായമായ തെങ്ങിൻതൈകളിലും ആണ് ഈ പ്രയോഗം ചെയ്യേണ്ടത്. തെങ്ങിന്റെ കവിളുകളിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്.
ഇങ്ങനെ ചെയ്യുന്നത് തെങ്ങിനെ ഉണ്ടാകുന്ന കീടബാധകളെ അകറ്റുന്നതിനും, ഒപ്പം തന്നെ നല്ലപോലെ മച്ചിങ്ങ പിടിക്കുന്നതിനും ഉപകാരപ്രദമാകുന്നു. ഒരു ബക്കറ്റിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് ഇതിലേക്ക് രണ്ട് ഗ്രാം അഗ്രോ കെയർ എന്ന ഹോമിയോ മരുന്ന് മിക്സ് ചെയ്യാം. 8 തേങ്ങുകൾക്ക് ഉപയോഗിക്കാവുന്ന അളവാണ് ഈ ഒരു ലിറ്റർ ഹോമിയോ അഗ്രോ കെയർ മിക്സ്. ഇതിന്റെ ഉപയോഗം മൂലം തെങ്ങുകളിൽ ഒരു എൻസൈം ഉൽപ്പാദിപ്പിക്കപ്പെടുകയും ഇതുമൂലം കൊമ്പൻ ചെല്ലി ചെമ്പൻ ചെല്ലി എന്നിങ്ങനെയുള്ള കീടങ്ങളെയും അകറ്റിനിർത്താൻ സഹായകമാകുന്നു. വലിയ തെങ്ങുകളുടെ മച്ചിങ്ങ കൊഴിയുന്ന ബുദ്ധിമുട്ട് മാറുന്നതിനായി, ഈ അഗ്രോ കെയർ 5 ഗ്രാം രണ്ട് ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മഴയ്ക്ക് മുൻപായി തെങ്ങിന്റെ തടത്തിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.