പ്രായ ഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പ്രധാന കാരണം നമ്മുടെ ജീവിത രീതി തന്നെയാണ്. നമ്മുടെ ഭക്ഷണക്രമത്തിൽ വന്ന പല മാറ്റങ്ങളും ആണ്. അമിതമായി ജങ്ക് ഫുഡ്സ് കഴിക്കുന്നതും കാർബൊഹൈഡ്രേറ്റ് അമിതമായി ശരീരത്തിലേക്ക് എത്തുന്നതും ഈ മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. ഇതിന്റെ കാരണം ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിക്കേണ്ട പല ന്യൂട്രിയൻസും ലഭിക്കാതെ വരുന്നതാണ്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മൂലകമാണ് സിങ്ക്. പലപ്പോഴും മുടികൊഴിച്ചിലിന് ഡോക്ടേഴ്സിന് ചെന്ന് കാണുമ്പോൾ അവർ നൽകുന്നത് ഏറ്റവും പ്രധാനമായും സിങ്ക് സപ്ലിമെന്റുകൾ ആയിരിക്കും. തൈറോയ്ഡ് രോഗികൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണവും ഈ സിങ്കിന്റെ കുറവാണ്.
നാം സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അന്നജത്തിന്റെ അളവ് ഒന്നു കുറക്കുകയാണ് എന്നുണ്ടെങ്കിൽ സിങ്ക് വലിച്ചെടുക്കാൻ ശരീരത്തിന് കൂടുതൽ ശക്തി ലഭിക്കുന്നു. ഇതിനോടൊപ്പം തന്നെ സിങ്ക് അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്. ഏറ്റവും കൂടുതലായി സിങ്ക് അടങ്ങിയിരിക്കുന്നത് ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്‌സ് എന്നിവയിൽ എല്ലാമാണ്. ഇതിനോടൊപ്പം തന്നെ പ്രാധാന്യം കൊടുക്കേണ്ട മറ്റൊരു വൈറ്റമിനാണ്, വൈറ്റമിൻ ബി സിക്സ്. സിങ്കിന് വലിച്ചെടുക്കാൻ ശരീരത്തിന് ശേഷി ഉണ്ടാകണമെങ്കിൽ വൈറ്റമിൻ ബി സിക്സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട്തന്നെ സിങ്കിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നോ, അത്രയും തന്നെ വൈറ്റമിൻ ബി 6 പ്രാധാന്യം കൊടുത്ത് ആവശ്യമായുള്ള സപ്ലിമെന്റുകൾ കഴിക്കേണ്ടതാണ്..