പല ആളുകളും അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് മുട്ടുവേദന എന്നുള്ളത്. മുട്ടുവേദന കലശലായി കഴിഞ്ഞാൽ ആളുകൾക്ക് നിൽക്കാനും , നടക്കാനും സാധിക്കാതെ ആകുന്നു. നമ്മുടെ ഇന്നത്തെ ജീവിത രീതി അനുസരിച്ച് കാലുകൾക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രധാന കാരണം നമ്മുടെ ജീവിത രീതി തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. വ്യായാമമുറകൾ ശീലമാകുന്നത് മുട്ടുവേദനയ്ക്ക് മാത്രമല്ല ഏത് രോഗത്തിനും വളരെ ഉചിതമായിട്ടുള്ള ഒരു പ്രതിവിധിയാണ്. മുട്ടു വേദന കലശലായിട്ടുള്ള ആളുകൾ ആണെങ്കിൽ കൂടിയും ഒരു ഓപ്പറേഷനിലേക്ക് പോകാതെ തന്നെ ചെറിയ വ്യായാമ മുറകൾ സ്ഥിരമായി ചെയ്തുകൊണ്ട് ഇതിൽ നിന്നും ഒരു വിടുതൽ നേടാവുന്നതാണ്.
തീവ്രവായ വേദന അനുഭവിക്കുന്നവരാണ് എങ്കിൽ ഇതിന്റെ വ്യായാമമുറകൾ എല്ലാം തന്നെ ഒരുമിച്ച് പെട്ടന്ന് തന്നെ ചെയ്യാതെ കുറേശ്ശെ കുറേശ്ശെയായി ശീലമാക്കേണ്ടതാണ്. ഏറ്റവും സിമ്പിൾ ആയി മുട്ടുവേദനയ്ക്ക് ചെയ്യാവുന്ന ഒരു എക്സസൈസ് ആണ് കാലിന്റെ രണ്ട് മുട്ടുകളും നിവർത്തി നീട്ടി വയ്ക്കുക. ശേഷം മുട്ടിന്റെ അടിഭാഗത്തായി ഒരു തോർത്തുമുണ്ട് ഏറ്റവും ചുരുക്കി മടക്കിക്കൊണ്ട് വയ്ക്കുക. ഓരോ മുട്ടിനടിയിലും മാറ്റി മാറ്റി വയ്ക്കണം ആദ്യത്തെ മുട്ടിനടിയിൽ വച്ചതിനുശേഷം 5 സെക്കൻഡ് മുട്ട് കൈകൾ ഒന്നും ഉപയോഗിക്കാതെ തന്നെ താഴേക്ക് പ്രഷർ കൊടുത്ത് അമർത്തുക. ഇതുതന്നെ മറ്റേ കാലിലും ചെയ്യേണ്ടതാണ്. ദിവസവും മൂന്നുനേരവും ചെയ്യേണ്ടതാണ് ഇത്. പിന്നെ ഈ തോർത്ത് തന്നെ നിവർത്തി കാലിന്റെ വിരലുകൾക്കടിയിലൂടെbകോർത്തു രണ്ട് കൈകളിലുമായി വലിച്ചു പിടിക്കുക കാലുകൾ ബാക്കിലേക്ക് വലിക്കുക..