നല്ലകാലം വരുന്നതിന് മുൻപായി ഭഗവാൻ മനസ്സിൽ കാണിച്ചുതരുന്ന ചില വഴിപാടുകൾ. ഇതിലും വലിയ വഴിപാടുകൾ ചെയ്യാനില്ല.

സർവ്വ ദുഃഖങ്ങളെയും അകറ്റുന്ന ദേവനാണ് മഹാദേവൻ പരമേശ്വരൻ. എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിലും പരമശിവനെ വിളിച് പ്രാർത്ഥിക്കുന്നത് നമുക്ക് സംരക്ഷണം നൽകാൻ സഹായാകമാകുന്നു. ശനി, സൂര്യൻ എന്നിവയുടെ ബലക്കുറവുള്ള സമയമാണെങ്കിലും, അവ അനിഷ്ട സ്ഥാനത്ത് നിൽക്കുന്ന സമയമാണെങ്കിൽ കൂടിയും പരമശിവനെ വിളിച് ധ്യാനിക്കുന്നത് ബുക്ക് വേണ്ട സംരക്ഷണം ലഭിക്കുന്നതിന് കാരണമാകുന്നു. ഓം നമശിവായ മന്ത്രം ഇടക്കിടെ ധ്യാനിക്കുന്നത് ഇത്തരത്തിലുള്ള അപഹാരകളിലെ സംരക്ഷണം നൽകുന്നു. ഇതിനെ ഓം നമശിവായ മന്ത്രം നമുക്ക് വേണ്ട സംരക്ഷണം നൽകുന്നതിനോടൊപ്പം തന്നെ ജീവിതത്തിലെ പല പ്രശ്നങ്ങളെയും തരണം ചെയ്യുന്നതിന് വേണ്ടി വീടിനടുത്തുള്ള ശിവ ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ് പിൻവിളക്ക് വഴിപാട് നടത്തുക എന്നുള്ളത്. പലർക്കും അറിവില്ലാത്ത ഒരു വഴിപാടാണ് ഇത്.

ശിവക്ഷേത്രങ്ങളിൽ ചെന്ന് ധ്യനിക്കുമ്പോൾ ആ വിഗ്രഹത്തിന് പുറത്തിലായി ഒരു വിളക്ക് എപ്പോഴും കത്തിച്ചു വച്ചിരിക്കും. ഇതിനാണ് പിൻവിളക്ക് എന്ന് പറയുന്നത്. ഭഗവാനോടൊപ്പം ദേവി വിഗ്രഹങ്ങൾ ഇല്ലാത്ത ഇടത്ത് പാർവതി സങ്കല്പം ആയിട്ടാണ് ഇത്തരത്തിൽ പിൻ വിളക്ക് കത്തിച്ചു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ കഷ്ടകാലവും ബുദ്ധിമുട്ടുകളും വരുന്ന സമയത്ത്, അതുപോലെ നല്ലകാലം വരുന്നതിനു വേണ്ടിയും എല്ലാം നമുക്ക് ഈ പിൻ വിളക്ക് വഴിപാടായി അമ്പലങ്ങളിലേക്ക് നൽകാവുന്നതാണ്. ജീവിതം നല്ലപോലെ പച്ചപിടിക്കുന്നതിന്, സാമ്പത്തികമായും, ഐശ്വര്യപരമായും ഉന്നമനം ഉണ്ടാകുന്നതിന് ഈ പിൻവിളക്ക് വഴിപാട് നമ്മെ സഹായിക്കുന്നു. ഇത് മഹാദേവന്റെയും ഒപ്പം തന്നെ പാർവതി ദേവിയുടെയും അനുഗ്രഹം നമുക്ക്പ്രധാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *