പഴ ചെടികൾ പെട്ടെന്ന് കായ്ക്കാൻ പ്രൂണിംഗ് ചെയ്യാം ഇങ്ങനെ.

നമ്മുടെ പാടത്തും പറമ്പിലും എല്ലാം നമ്മൾ വെച്ചുപിടിപ്പിച്ച പഴ ചെടികൾ പെട്ടെന്ന് വായിക്കുന്നതിന് ചെയ്യാവുന്ന ഒരു വിദ്യയാണ് പ്രൂണിങ് എന്നത്. പലർക്കും അറിവുണ്ടാവില്ല എങ്ങനെയാണ് പ്രൂണിംഗ് ചെയ്യുക എന്നുള്ളത്. ഏറ്റവും കുറഞ്ഞത് വർഷത്തിൽ രണ്ട് തവണയെങ്കിലും പഴ ചെടികൾക്ക് പ്രൂണിംഗ് നടത്തേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് ഇവയൊക്കെ പെട്ടെന്ന് കായ്ക്കാൻ സാധിക്കുന്നു. ചെയ്തെങ്കിൽ മാത്രമാണ് ഈ ചെടികൾക്ക് നല്ലപോലെ കരുത്തും, ആരോഗ്യവും, ഷേയ്പ്പും ഒപ്പം തന്നെ സൂര്യപ്രകാശം നല്ല പോലെ ആകീരണം ചെയ്യാനുള്ള ശക്തിയും ലഭിക്കുന്നുള്ളൂ. നല്ലപോലെ സൂര്യപ്രകാശം ആഗ്രഹം ചെയ്യാൻ സാധിച്ചാൽ മാത്രമാണ് ചെടികൾക്ക് നല്ലപോലെ കായ്ക്കാനും പൂക്കാനും ഒക്കെയുള്ള ശക്തി ലഭിക്കുന്നുള്ളൂ.

അതുകൊണ്ട് തന്നെ വർഷത്തിൽ രണ്ട് തവണ ഉറപ്പായും ഈ പ്രൂണിങ് ചെയ്തിരിക്കണം. പ്രൂണിങ് എന്ന വാക്കിന് മലയാളികരിച്ചാൽ പറയാവുന്നത് കൊമ്പ് കോതൽ എന്നാണ്. അതായത് ഇതിനിടയിൽ വളർന്നുവന്നിരിക്കുന്ന ഉള്ളിലേക്കായി നിൽക്കുന്ന ചെറിയ കൊമ്പുകൾ വെട്ടി മാറ്റുകയാണ് വേണ്ടത്. ഇതിനായി പ്രൂണിങ് മെഷീൻ ലഭിക്കും. ചെറിയ ഒരു വില മാത്രമാണ് ഉള്ളത് അതുകൊണ്ട് തന്നെ ആർക്കും വേടിക്കാം. അതുപോലെതന്നെ കൊമ്പുകൾ വെട്ടിക്കൊടുക്കുന്ന സമയത്ത് ഒരിക്കലും നേരെ വെട്ടരുത് ചരിച്ച് ശ്രദ്ധിക്കുക. നേരെ വെട്ടിക്കഴിഞ്ഞാൽ ഈ കൊമ്പിന്റെ ഉള്ളിലൂടെ വെള്ളം ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലം ആകുന്നതിനു മുൻപ് നമുക്ക് പ്രൂണിങ് ചെയ്യാം, അതിനുശേഷം പഴങ്ങളെല്ലാം ഉണ്ടായിക്കഴിഞ്ഞതിനുശേഷം ഇത് ചെയ്യാം. ഇത് ചെയ്ത ഉടനെ തന്നെ ചെടികൾക്ക് പ്സ്യുടോമോൻ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *