മറവിരോഗം വരാതിരിക്കാനുള്ള ഏറ്റവും വലിയ എളുപ്പവഴി എന്ന് പറയുമ്പോൾ, അങ്ങനെയൊന്നുമില്ല എന്ന് വേണം മനസ്സിലാക്കാൻ. പക്ഷേ മറവി രാഗം വരുന്നതിന്റെ കാരണങ്ങളെ നിയന്ത്രിക്കുകയാണ് ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്ന കാര്യം. ഇതിന്റെ ഏറ്റവും പ്രധാന കാരണമെന്നത് ജീവിതശൈലി രോഗങ്ങളാണ്. പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പ്രശ്നക്കാർ. അതുകൊണ്ടുതന്നെ പ്രമേഹത്തെ എത്രത്തോളം നിയന്ത്രിക്കുന്നോ അത്രത്തോളം മറവി രോഗം നമുക്ക് വരാതിരിക്കാൻ സഹായകമാകും. അതുപോലെതന്നെ കൊളസ്ട്രോലിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ ഓർമ്മക്കുറവിനെ നിയന്ത്രിക്കുന്നതായി കാണുന്നുണ്ട്. എപ്പോഴും എല്ലാ കാര്യങ്ങളിലും വളരെ ഉന്മേഷത്തോടെ കൂടി വ്യാപൃതനായിരിക്കുക എന്നാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ഇത് മിക്കപ്പോഴും നമ്മുടെ മറവിയെ നിയന്ത്രിക്കുന്നു.
വിറ്റാമിൻ ബി 12 കുറവ് ചിലപ്പോഴൊക്കെ നമുക്ക് ഓർമ്മക്കുറവ് വരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇതിനു വേണ്ടുന്ന മരുന്നുകൾ നമുക്ക് കഴിച്ചുകൊണ്ട് ഇതിനെ നിയന്ത്രിക്കാം. 80 വയസ്സ് കഴിഞ്ഞവർക്ക് ഓർമ്മക്കുറവ് അല്ലെങ്കിൽ മറവി രോഗം വരുന്നത് സർവ്വസാധാരണമാണ്. മിക്കപ്പോഴും ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയുന്നത് അവരോട് കൂടെ ആയിരിക്കുന്ന ആളുകൾ ആയിരിക്കും. അവർക്കായിരിക്കും ഇതിന്റെ ബുദ്ധിമുട്ടുകളും നേരിടേണ്ടിതായി വരിക. ഓർമ്മക്കുറവിന്റേതായ പ്രശ്നങ്ങൾ കൊണ്ട് ഒരു ഡോക്ടറേ ചെന്ന് കാണുകയാണെങ്കിൽ പലതരത്തിലുള്ള ബ്ലഡ് ടെസ്റ്റ്കൾ നടത്തേണ്ടതായി വരാറുണ്ട്. വിറ്റമിൻ ബി12, തൈറോയിഡ്, എന്തെങ്കിലും ഇൻഫെക്ഷനുകൾ ഉണ്ടോ, എന്നിവയെല്ലാം ടെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്. അതുപോലെതന്നെ ഒരു സ്കാനിംഗ് നടത്തുക വഴി, തലച്ചോറിന്റെ ഏതെങ്കിലും ഞരമ്പുകൾക്ക് എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കാൻ സാധിക്കും.