വളരെ സാധാരണയായി ആളുകൾക്ക് കാണുന്ന പ്രശ്നങ്ങൾ ആണ്, ശരീരവേദന, ക്ഷീണം, ഒന്നും ചെയ്യാൻ താല്പര്യക്കുറവ്, ഉന്മേഷക്കുറവ് എന്നിവയെല്ലാം. പലപ്പോഴും ഇതിന്റെ ഒരു കോമൺ ആയിട്ടുള്ള റീസൺ വിറ്റാമിൻ ഡി യുടെ കുറവാണ്. വിറ്റാമിൻ ഡി ശരീരത്തിലെ ലഭിക്കുന്നതിന് നമ്മൾക്ക് ഏറ്റവും പ്രധാന സോഴ്സ് സൺലൈറ്റ് ആണ്. അതുകൊണ്ടു തന്നെ ദിവസവും 10 മിനിറ്റ് എങ്കിലും ശരീരത്തിലേക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യപ്പെടുന്ന രീതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. സൂര്യപ്രകാശം എന്ന കോമൺ ആയി പറയുന്നുണ്ട് എങ്കിൽ കൂടിയും, അൾട്രാവയലറ്റ് ബി രശ്മികളാണ് നമ്മുടെ ശരീരത്തിലേക്ക് വിറ്റാമിൻ ഡിയുടെ അംശം കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തിൽ നിന്നും വളരെ ഈസിയായി ഇത് ലഭിക്കുമല്ലോ എന്ന് വിചാരിക്കുന്നതിൽ അർത്ഥമില്ല.
കാരണം പലപ്പോഴും പ്രകൃതിദത്തമായ പല കാരണങ്ങൾ കൊണ്ടും ആൾട്രാവലറ്റ് ബി രശ്മികൾ സൂര്യപ്രകാശത്തിൽ ഉണ്ടാകാതെ വരികയും, ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. പലപ്പോഴും പരിസരമലിനീകരണവും അതുപോലെതന്നെ തണുത്ത കാലാവസ്ഥയും അൾട്രാ വയലറ്റ് ബി രശ്മികൾ ഉണ്ടാകാതെ വരുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ പലപ്പോഴും ഈ വിറ്റമിൻ ഡി ആഗിരണം ചെയ്യാനുള്ള ശേഷി ശരീരത്തിന് ഇല്ലാത്ത അവസ്ഥ കൊണ്ടും ഇത് ലഭിക്കാതെ വരുന്നു. മറ്റൊരു കാരണമാണ് നമ്മൾ ഉപയോഗിക്കുന്ന സൺസ്ക്രീനുകൾ. സൂര്യപ്രകാശം ശരീരത്തിൽ തട്ടാതിരിക്കാൻ വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഉള്ള വിറ്റാമിൻ ഡി നമുക്ക് ലഭിക്കാതെ വരുന്നു. ഇത് ശരീരത്തിൽ പലതരത്തിലുള്ള രോഗാവസ്ഥകളും ഉണ്ടാകുന്നതും കാരണമാകുന്നു.