പച്ചക്കറികളുടെ പൂർണ്ണമായ സംരക്ഷണത്തിന് നമുക്ക് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇനി വേപ്പെണ്ണ ഇല്ലാത്തവരാണ് എന്നുണ്ടെങ്കിൽ ഇലയും നമുക്ക് പകരമായി ഉപയോഗിക്കാം. വേപ്പെണ്ണയുടെ സഹായത്തോടെ പച്ചക്കറികളെ നശിപ്പിക്കുന്ന രീതിയിലുള്ള പല കീടങ്ങളെയും തുരത്തുന്നതിന് നമുക്ക് സാധിക്കും. മത്തൻ, കുമ്പളം, പാവൽ, വെള്ളരി എന്നിവയ്ക്കെല്ലാം നേരിടേണ്ടി വരുന്ന ഒരു വലിയ പ്രധാന പ്രശ്നമാണ് ഇവ ചെറുപ്പത്തിലെ കൊഴിഞ്ഞുപോകുന്ന ഒരു അവസ്ഥ. പൂവിരിഞ്ഞ് കായായി അല്പം കഴിയുമ്പോഴേക്കും ഇവ ഒഴിഞ്ഞു പോകാറുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായി നമുക്ക് വേപ്പെണ്ണ ഉപയോഗിക്കാം. അതുപോലെതന്നെ പച്ചമുളക് ചെടിയുടെ ഇലകൾക്ക് ഉണ്ടാകുന്ന കുരുടിപ്പിന് പരിഹാരമായി വേപ്പെണ്ണ ഉപയോഗിക്കാം. എന്നാൽ പലർക്കും ഇത് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ അറിവ് കുറവായിരിക്കും. പല തരത്തിലുള്ള വേപ്പെണ്ണകളും നമുക്ക് ലഭിക്കാറുണ്ട്.
കടകളിൽ നിന്നും ലഭിക്കുന്ന വേപ്പെണ്ണ എന്ന മലയാളത്തിൽ എഴുതിയിട്ടുള്ളവയാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ 10 മില്ലി എങ്കിലും നമുക്ക് ഉപയോഗിക്കേണ്ടതായി വരാറുണ്ട്. അതുകൊണ്ടുതന്നെ ചെടികളിൽ ഉപയോഗിക്കുന്ന വേപ്പെണ്ണ തിരഞ്ഞെടുത്ത് ശ്രദ്ധിച്ച് വേടിക്കേണ്ടതാണ്. ഇവ ഉപയോഗിക്കുമ്പോൾ വെറും മൂന്നു മില്ലി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതിൽ കൂടുതൽ ഉപയോഗിക്കാൻ പാടുള്ളതല്ല. വേപ്പെണ്ണ നിങ്ങൾക്ക് മേടിക്കാൻ ലഭിച്ചില്ല എന്നുണ്ടെങ്കിൽ വിഷമിക്കേണ്ടതില്ല. പകരമായി വേപ്പിന്റെ ഇല വെച്ച് നമുക്ക് എല്ലാ ഗുണങ്ങളോടും കൂടി ഉപയോഗിക്കാവുന്നതാണ്. ഇതിൽ അല്പം വെളുത്തുള്ളി കൂടി അരച്ച് ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഗുണപ്രദമാണ്. ഇതിനായി 5 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം വേപ്പില തിളപ്പിച്ച് 12 മണിക്കൂറിന് ശേഷം ചെടികളിലേക്ക് തളിച്ചു കൊടുക്കാവുന്നതാണ്.