ഇന്ന് ലോകത്ത് തന്നെ പ്രമേഹം എന്ന രോഗം സർവ്വസാധാരണമായി മാറിയിരിക്കുന്ന ഈ അവസ്ഥയിൽ ഏത് സിറ്റുവേഷനിൽ ആണ് ഒരു വ്യക്തി പ്രമേഹ ചികിത്സയ്ക്ക് വിധേയനാകേണ്ടത് എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹ രോഗത്തിന്റേതായ യാതൊരു ഹിസ്റ്ററിയും ഒരു വീട്ടിൽ ഇല്ലാത്ത വ്യക്തിയാണ് എന്നുണ്ടെങ്കിൽ, ആ വ്യക്തി 45 വയസ്സിനുശേഷം തീർച്ചയായും പ്രമേഹം ഉണ്ടോ എന്ന് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഓവർ വെയിറ്റ് ഉള്ളവരും പ്രമേഹരോഗം ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇവർക്ക് പ്രമേഹം ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സമയത്ത് അമ്മയ്ക്ക് പ്രമേഹം ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ 25 വയസ് അല്ലെങ്കിൽ അതിനു മുൻപ് തന്നെയോ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇന്ന് പ്രമേഹം വളരെ പ്രായമായ ആളുകൾക്ക് വരുന്ന ഒരു അസുഖമല്ല.
കുട്ടികൾക്ക് പോലും ചിലപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യേണ്ടതായി വരാറുണ്ട്. സാധാരണയിൽ അധികമായി വിശപ്പ്, അമിതഭാരം, അല്ലെങ്കിൽ അമിതമായി ക്ഷീണം, ഭക്ഷണം കഴിക്കാൻ വല്ലാതെ പരവേശം എന്നിങ്ങനെയെല്ലാം തോന്നുകയാണെങ്കിൽ ഉടൻതന്നെ പ്രമേഹം ഉണ്ടോ എന്ന് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം ചിലപ്പോഴൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഇത്തരത്തിലും പ്രകടമാകാൻ സാധ്യതയുണ്ട്. പ്രമേഹം ടെസ്റ്റ് ചെയ്യാൻ പല നുതന മാർഗങ്ങളും ഉണ്ട് എന്നതുകൊണ്ട് തന്നെ, വീട്ടിൽ ഇരുന്നുകൊണ്ട് ഒരു ഗ്ലൂക്കോമീറ്ററിനെ സഹായത്തോടെ നിങ്ങൾക്ക് തന്നെ പ്രമേഹം ടെസ്റ്റ് ചെയ്യാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വേരിയേഷൻ ഇതിൽ കാണുകയാണെങ്കിൽ ഡോക്ടറെ കണ്ട് സഹായം തേടേണ്ടതുമാണ്.