ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളാണ് നമുക്കുള്ളത്. അമ്മ മഹാമായ ഭദ്രകാളി ദേവിക്ക് വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണ് കുംഭഭരണി ദിവസം. അതുകൊണ്ടുതന്നെ ചില നക്ഷത്രക്കാർക്ക് ഈ സമയം വളരെയധികം സൗഭാഗ്യങ്ങൾ വന്നുചേരാനും, രാജയോഗം പോലും ചെയ്യാൻ ഇടയുള്ള സമയമാണ്. കുംഭഭരണി കഴിഞ്ഞ് ഒന്ന് ഒന്നര ആഴ്ച ചില നക്ഷത്രക്കാർക്ക് വളരെയധികം പ്രത്യേകതകൾ ഉള്ള സമയമാണ്. ഏറ്റവും ആദ്യത്തെ നക്ഷത്രമാണ് ആയില്യം. എപ്പോഴും ആയില്യം നക്ഷത്രം എന്ന് പറഞ്ഞാൽ വളരെയധികം കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്ന നക്ഷത്രക്കാരായിരിക്കും. മറ്റാളുകളിൽ നിന്നും പലതരത്തിലുള്ള വേദനകളും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഈ കുംഭ ഭരണി കഴിഞ്ഞുള്ള ഒന്നര ആഴ്ച എന്ന് പറയുന്നത് ഇവർക്ക് രാജയോഗം പോലും ചെയ്യാൻ ഇടയുള്ള സമയമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഈ സമയത്ത് നിറവേറാൻ സാധ്യത കൂടുതലാണ്.
വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും, ജീവിതത്തിലേക്ക് ഒരുപാട് നേട്ടങ്ങളും ഒപ്പം തന്നെ ധനം ഒരുപാട് വന്നു ചേരാനും ഇടയുള്ള സമയമാണ് ഇത്.അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകൾ ആണെങ്കിൽ ഈ സമയത്ത് വിദ്യാപരമായിട്ടുള്ള നേട്ടങ്ങളാണ് കൂടുതലും വന്നുചേരാൻ സാധ്യത. മകയിരം നക്ഷത്രത്തിൽ ജനിച്ച ആളുകളാണെങ്കിൽ, തൊഴിൽപരമായ ഒരുപാട് ഉയർച്ചകളും നേട്ടങ്ങളും ഉണ്ടാകാൻ ഉചിതമായ സമയമാണിത്. ഭരണി നക്ഷത്രക്കാർക്ക് ആരോഗ്യകരമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം ഒരു മോചനം ലഭിക്കാൻ സഹായകമായ സമയമാണ് ഈ കുംഭ ഭരണി കഴിഞ്ഞുള്ള ഒന്നര ആഴ്ച.