ഇന്ന് കരൾ രോഗം എന്ന അവസ്ഥ ലോകത്ത് തന്നെ വളരെയധികം കൂടിവരുന്ന അവസ്ഥയാണ് പ്രത്യേകിച്ച് കേരളത്തിൽ. നമ്മുടെ ജീവിതരീതിയിൽ വളരെയധികം വ്യത്യാസങ്ങൾ വന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിനും വന്നുചേരുന്നത്. ശരീരത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള ഭക്ഷണങ്ങളും, ജീവിതരീതിയും ആണ് നമ്മൾ ഇന്ന് പാലിക്കുന്നത്, എന്നതുകൊണ്ട് തന്നെ ഇത്തരം മാരകമായ രോഗാവസ്ഥകളും നമുക്ക് പെട്ടെന്ന് തന്നെ വന്നുചേരും. കാരണം ശരീരത്തിന് ഒരിക്കലും ഇതിനെ ഉൾക്കൊള്ളാനോ, ദഹിപ്പിക്കാനോ, അല്ലെങ്കിൽ ഫെർട്ടിലൈസർ ചെയ്യാനോ സാധിക്കുന്നില്ല എന്നതുകൊണ്ടാണ്. ശരീരത്തിലെ ജലാംശത്തെയും മുഴുവൻ ഫെർട്ടിലൈസ് ചെയ്തു ശുദ്ധീകരിച്ച് റൊട്ടേറ്റ് ചെയ്യുന്ന ഒരു അവയവമാണ് കിഡ്നി. ഇത്തരത്തിൽ ഓരോ അവയവങ്ങളും ഓരോ പ്രവർത്തികൾ ചെയ്യുന്നുണ്ട്.
ഈ പ്രവർത്തനങ്ങളെ എല്ലാം കൂടുതൽ ജോലിഭാരം കൊടുത്ത് ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലാണ് മിക്കപ്പോഴും നമ്മുടെ ജീവിത രീതി. ആദ്യകാലങ്ങളിൽ എല്ലാം മദ്യപാനികൾ ആയിട്ടുള്ള ആളുകൾക്ക് വരുന്ന ഒരു രോഗമാണ് ലിവർ സിറോസിസ്. എന്നാൽ ഇന്ന് മദ്യം തൊടുക പോലും ചെയ്യാത്ത ആളുകൾക്ക് പോലും ലിവർ സിറോസിസ് വരുന്നു. ഇത് മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അല്ലാതെ തന്നെയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന പല കെമിക്കലുകളുടെയും പ്രവർത്തനഫലം ആയിട്ടാണ്. ഒപ്പം തന്നെ അമിതമായ പ്രമേഹവും ലിവർ സിറോസിസ് കാരണമാകാറുണ്ട്. ഇത് ആദ്യ സ്റ്റേജിൽ തന്നെ തിരിച്ചറിയുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഇതിനെ പൂർണമായും വളരെ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാൻ ആകുന്നതാണ്. നമ്മുടെ ശരീരത്തിന്റെ ഓരോ അവയവത്തിലും ഈ രോഗത്തിന് ലക്ഷണങ്ങൾ നമുക്ക് കാണാനാകും. കണ്ണുകളിലും കാലുകളിലും എല്ലാം.