പച്ചക്കറിത്തോട്ടത്തിൽ നേരിടേണ്ടി വരുന്ന ചില കീട ബാതകളെയും ചെടികൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളെയും നമുക്ക് അറിയാവുന്നതാണ്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ചെടികളുടെ ഇലകളിൽ ഉണ്ടാകുന്ന വെളുത്ത നിറത്തിലുള്ള വരകളും, വെളുത്ത കുത്തുകളും, കറുത്ത കുത്തുകളും, വെള്ളിച്ച ശല്യവും എല്ലാം. ചെടികളെ നല്ല രീതിയിൽ പരിപാലിപ്പിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം വ്യത്യാസങ്ങൾ പെട്ടെന്ന് തിരിച്ചറിയാനാകും. ചെടികൾക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നമുക്ക് ചെയ്യാവുന്ന ഒരു പ്രയോഗമാണ് ഇവിടെ പറയുന്നത്. ഇതിനായി ഒന്നര ലിറ്റർ വെള്ളം കൊള്ളുന്ന മൂടി അടച്ച് സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പാത്രം എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ വെർട്ടിസീലിയ ഒന്നര ലിറ്റർ വെള്ളം എന്നിവ നല്ലപോലെ മിക്സ് ചെയ്യാം.
ഇതിലേക്ക് 5 എം എൽ നിലക്കടല എണ്ണയും 5 എം എൽ ആവണക്കെണ്ണയും മിക്സ് ചെയ്യാം. നിലക്കടല എണ്ണ ലഭിക്കാത്തവരാണ് എന്നുണ്ടെങ്കിൽ ഇതിന് പകരമായി കടുകെണ്ണയും ഉപയോഗിക്കാം. ഒപ്പം തന്നെ ഒരു ചെറുകഷണം ശർക്കരയും പൊടിച്ച് നല്ലപോലെ ഇളക്കി മിക്സ് ചെയ്തു കൊടുക്കാം. ഇത് നല്ലപോലെ ഇളക്കി മിക്സ് ചെയ്തു ഒരു ദിവസം മൂടി സൂക്ഷിച്ചു മാറ്റിവയ്ക്കാം. ഒരു ദിവസത്തിനുശേഷം ഇതിന്റെ തെളിഭാഗം മാത്രമായി ഒരു സ്പ്രേ ബോട്ടിലിലേക്ക് ഊറ്റി ഒഴിക്കാവുന്നതാണ്. ഇത് ചെടികളിലേക്ക് നേരിട്ട് സ്പ്രേ ചെയ്തു കൊടുക്കാം. കേടുപാടുകൾ വന്നിട്ടുള്ള ഇലകൾ തിരിച്ചും മറിച്ചും അതിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക.