സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് അണ്ഡാശയ ക്യാൻസർ. ക്യാൻസർ എന്ന രോഗം തന്നെ ആളുകളെ ഭയപ്പെടുത്തുന്ന ഒരു രോഗം തന്നെയായിട്ടാണ് ഇന്നും കണക്കാക്കപ്പെടുന്നത്. ഇന്ന് മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചിട്ടും ആളുകൾ ഇതിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. യഥാർത്ഥത്തിൽ ഇന്ന് നാലാമത്തെ സ്റ്റേജിൽ ആണെങ്കിൽ കൂടിയും രോഗിയെ അൽപകാലം കൂടി ആയുസ്സ് നീട്ടി കൊടുക്കുന്നതിനും അല്ലെങ്കിൽ രോഗം മാറ്റി കൊടുക്കുന്നതിന് ഇന്നത്തെ മോഡൺ മെഡിസിൻ ചികിത്സാരീതികൾ സഹായകമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പരമാവധിയും നമ്മൾ ഈ ക്യാൻസർ എന്ന രോഗത്തെ തിരിച്ചറിയുന്ന അതേ നിമിഷത്തിൽ തന്നെ ഒരു നല്ല ചികിത്സയിലേക്ക് പോകേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ രോഗാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ സഹായിക്കുന്നു.
കൂട്ടത്തിൽ സ്ത്രീകൾക്ക് മാത്രം കണ്ടുവരുന്ന ക്യാൻസറുകളാണ് ബ്രെസ്റ്റ് ക്യാൻസർ, അണ്ഡാശയ ക്യാൻസർ എന്നിവയെല്ലാം. ഇത്തരം ക്യാൻസറുകൾക്ക് ഒരു സർജറി വളരെ ഉപകാരപ്രദമായിട്ടുള്ള കാര്യമാണ്. അണ്ഡാശയ കാൻസർ അണ്ഡാശയള ക്യാൻസർ എന്നിവയെല്ലാം കണ്ടുപിടിക്കാൻ വളരെയധികം താമസം ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണം മിക്കപ്പോഴും ഇത് കാണിക്കുന്ന ലക്ഷണങ്ങളെ ആ വ്യക്തികൾ അവഗണിക്കുന്നത് തന്നെയാണ്. അകാരണമായി ശരീരം ക്ഷീണിക്കുകയോ അല്ലെങ്കിൽ ബ്ലീഡിങ് പോലുള്ളവ ഇടയ്ക്കിടെ ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറേറ്റ് ചെന്ന് കണ്ട് ഇത് എന്താണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ക്യാൻസറാണ് എന്നുണ്ടെങ്കിൽ എത്ര മുൻപേ തിരിച്ചറിയുന്ന അത്രയും ഈസിയായി ചികിത്സിക്കാൻ സാധിക്കും. ഇന്നത്തെ ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികമാകുന്നതിന് കാരണമാകുന്നത്.