സർവ്വ ആഗ്രഹങ്ങളും നടത്തിത്തരും ജീവിതത്തിൽ അത്ഭുതങ്ങൾ നടത്തുന്നതിനും കഴിവുള്ള ഈശ്വരനാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ അല്ലെങ്കിൽ വിഷ്ണുമായ ദേവൻ. കേരളത്തിന് അകത്തു മാത്രമാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ അഥവാ വിഷ്ണുമായ ദേവനോടുള്ള പ്രാർത്ഥനയും ആരാധനയും ഒതുങ്ങി നിൽക്കുന്നത്. കേരളത്തിന് പുറത്തേക്ക് നോടുള്ള ആരാധന വളരെ കുറഞ്ഞ മാളത്തിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ശിവ പാർവതി പുത്രനായാണ് വിഷ്ണുമായ കുട്ടിച്ചാത്തനെ നമ്മൾ കണക്കാക്കുന്നത്. അസുര നിഗ്രഹണത്തിന് വേണ്ടി ഉടലെടുത്ത ചാത്തനാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ. താന്ത്രിക ബുദ്ധമതത്തിൽ നിന്നും ഉണ്ടായതാണ് ഈ ദേവൻ എന്നും ചില തത്വങ്ങൾ നിലവിലുണ്ട്. ശാസ്താവ് തന്നെയാണ് കുട്ടിച്ചാത്തൻ എന്നും ചില പണ്ഡിതന്മാർക്കിടയിൽ അഭിപ്രായമുണ്ട്. പോത്തിന് പുറത്ത് ഒരു കുറുവടിയുമായി ഇരിക്കുന്ന കുട്ടി ദേവൻ ആണ് കുട്ടിച്ചാത്തൻ.
ആദ്യകാലങ്ങളിൽ എല്ലാം ഒരുപാട് ആളുകൾ കുട്ടിച്ചാത്ത ക്ഷേത്രങ്ങളിൽ പോകാൻ ഭയപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. കാരണം ദുർചിന്തകൾക്ക് വേണ്ടിയാണ് ദുഷ്ട പ്രവർത്തികൾക്ക് വേണ്ടിയാണ് കുട്ടിച്ചാത്തന്റെ പ്രാർത്ഥനകൾക്കായി ആളുകൾ മുതിരുന്നത് എന്ന ചിന്ത ഉണ്ടായിരുന്നു. പലപ്പോഴും മായയായിട്ടുള്ള പല കാര്യങ്ങളും ചെയ്യാൻ കുട്ടിച്ചാത്ത പ്രവർത്തനങ്ങൾ നമ്മളെ സഹായിക്കാറുണ്ട് എന്നതും ഒരു വാസ്തവം തന്നെ ആയിട്ടുള്ള കാര്യമാണ്. യഥാർത്ഥത്തിൽ മറ്റ് ദേവന്മാരേക്കാൾ വളരെ പെട്ടെന്ന് തന്നെ നമ്മൾ ആഗ്രഹിക്കുന്ന ഏത് കാര്യവും വളരെ പെട്ടെന്ന് തന്നെ സാധിച്ചു നൽകുന്നതിന് ഈ കുട്ടിച്ചാത്ത സേവകളും പ്രാർത്ഥനകളും നമ്മെ സഹായിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് കുട്ടിച്ചാത്ത ദേവനെ പ്രീതിപ്പെടുത്തുന്ന ആളുകളുടെ എണ്ണവും വളരെ കുറവല്ല.