സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ഒരിക്കലും സെക്സ് കൊണ്ട് മാത്രം നിർവഹിക്കേണ്ട ഒന്നല്ല. യഥാർത്ഥത്തിൽ സ്ത്രീകൾ ഒരിക്കലും പുരുഷന്മാരിൽ നിന്ന് സെക്സ് അല്ല ആഗ്രഹിക്കുന്നത്. അവർക്ക് മിക്കപ്പോഴും ഒരു കെട്ടിപ്പിടുത്തം മാത്രം മതിയാകും അല്ലെങ്കിൽ ഒരു ചെറു ചുംബനം മാത്രം മതിയാകും അവരുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ. പുരുഷന്മാർക്ക് ഇപ്പോഴും ജോലിഭാരവും അതുപോലെതന്നെ മറ്റു ടെൻഷനുകളും എല്ലാം റിലാക്സ് ചെയ്തത് സ്ത്രീകളുടെ സെക്സിന്റെ സമയത് ആയിരിക്കും. അതുകൊണ്ട് തന്നെ അവർ ഏറ്റവും അധികം സ്ത്രീകളിൽ നിന്നും ആഗ്രഹിക്കുന്നതും ഇതുതന്നെ ആയിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഇതിനുവേണ്ടി മാത്രം ആയിരിക്കരുത് എന്ന് പരസ്പരം ബോധ്യമുണ്ടായിരിക്കണം. പരസ്പരം ഏറ്റവും മനസ്സിലാക്കി ജീവിക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ തമ്മിലുള്ള അകൽച്ച വളരെയധികം കുറവായിരിക്കും. അതുകൊണ്ടുതന്നെ എപ്പോഴും പരസ്പരം സ്നേഹത്തോടും ഐക്യത്തോടും കൂടി ജീവിക്കുക.
ഇതിനുള്ള ഒരു പ്രതിവിധി എന്ന കണക്കിന് ദിവസവും രണ്ടുനേരം ഭാര്യമാർക്ക് ഒരു നീണ്ട കെട്ടിപ്പിടുത്തവും ഒപ്പം ഒരു ചുംബനവും നൽകാം. പുരുഷന്മാർ ജോലിക്ക് പോകുന്നതിനു മുൻപ് ജോലി കഴിഞ്ഞ് വന്നതിനുശേഷം ഭാര്യമാരോട് അവരുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത് ഒരു ആലിംഗനത്തിലൂടെ ആയിരിക്കണം. മിക്കവരും കുട്ടികൾ ഉണ്ടായിക്കഴിയുമ്പോൾ ഇത്തരത്തിലുള്ള ആലിംഗനവും ചുംബനവും അല്ല ഒരു അശ്ലീലമായി മക്കൾ കരുതുന്നു എന്ന് ചിന്തിച്ചുകൊണ്ട് ഇത് മാറ്റി വയ്ക്കാറുണ്ട് എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ മക്കൾ കണ്ടു വളരേണ്ടത് ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ഇത്തരത്തിലുള്ള നല്ല കുടുംബജീവിതം ആയിരിക്കണം. അച്ഛനമ്മമാർ തമ്മിലുള്ള ഈ സ്നേഹപ്രകടനം തന്നെ അവരുടെ സെക്സ് എന്ന രീതിയിലേക്കുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കും.