വീട്ടിലെ പച്ചക്കറി കൃഷികളിൽ നമ്മൾക്കെപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രധാന പ്രശ്നമാണ് ഇലപ്പുള്ളി രോഗം അല്ലെങ്കിൽ ചെടികൾക്ക് ഉണ്ടാകുന്ന കീടബാധകൾ. ഇത്തരത്തിൽ കീടബാധകൾ ഉണ്ടാകുമ്പോൾ ചെടികൾ നല്ല രീതിയിൽ പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്നതായി കാണുന്നു. ചെടികൾക്ക് മുരടിപ്പും ഇതുമൂലം ഉണ്ടാകാം. ഇത്തരത്തിൽ പച്ചക്കറി ചെടികൾക്ക് ഉണ്ടാകുന്ന മിക്കവാറും എല്ലാ കീടബാധകളെയും അകറ്റുന്നതിനായി, നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പമാർഗത്തിൽ തയ്യാറാക്കാവുന്ന ഒരു കീടനാശിനിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ കീടനാശിനി തയ്യാറാക്കുന്നതിനായി വളരെ ചുരുങ്ങിയ വസ്തുക്കൾ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇതിനായി അല്പം ബേക്കിംഗ് സോഡ, മഞ്ഞള്, കായപ്പൊടി എന്നിവ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഇതിനായി അര ലിറ്റർ വെള്ളം എടുക്കാം. ഇതിലേക്ക് അര സ്പൂൺ ബേക്കിംഗ് സോഡാ, അര സ്പുൺ കായപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപൊടി എന്ന അളവിലേക്ക് മിക്സ് ചെയ്ത് നല്ലപോലെ ഇളക്കി ചേർക്കാം. ശേഷം ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലാക്കി മുളകുചെടിയിലും അതുപോലെതന്നെ കീടബാധയുള്ള എല്ലാ ചെടികളിലും നല്ല പോലെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കീടങ്ങളെ അകറ്റുന്നതും ഇതുമൂലം ചെടികൾ നല്ലപോലെ പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായകമാകുന്നു. പടവലത്തിന് ഉണ്ടാവുന്ന കായിച്ചകളെ അകറ്റാനും ഇത് സഹായിക്കുന്നു. ഇത് ആഴ്ചയിൽ ഒരിക്കലെങ്കിലും ചെടികളിൽ ഉപയോഗിക്കുന്നത് കീടങ്ങളെ അകറ്റി ചെടികളിലെ മുരടിപ്പ് മാറാൻ ഉപകാരപ്പെടുന്ന ഒരു പ്രയോഗമാണ്. ഇനി നിങ്ങളുടെ വീട്ടിലെ പച്ചക്കറികൾ ഉണ്ടാകുന്ന കീടബാധകളെ കുറിച്ച് അധികം ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ഈ കീടനാശിനി ഉപയോഗിച്ച് നോക്കിയാൽ മതി..