മലത്തിൽ കൂടി ബ്ലീഡിങ് ഉണ്ടാകുമ്പോൾ പലപ്പോഴും നമ്മൾ അതിനെ പൈൽസ് എന്ന രീതിയിലേക്ക് അവഗണിക്കാറുണ്ട്. ഇത് എപ്പോഴും വളരെയധികം വലിയ പ്രശ്നങ്ങളിലേക്ക് നമ്മുടെ ശരീരത്തിനെ കൊണ്ടു ചെന്ന് എത്തിക്കുന്നു. ബ്ലീഡിങ് മിക്കപ്പോഴും ചുവന്ന നിറത്തിൽ അല്ലെങ്കിൽ കറുത്ത നിറമായി വരാറുണ്ട്. മിക്കപ്പോഴും ആളുകൾ ഇത് പൈൽസിന്റെ ലക്ഷണങ്ങളാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്വയം ചികിത്സകളാണ് നമ്മളെ മിക്കപ്പോഴും വലിയ രോഗികൾ ആക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ബ്ലീഡിങ് കാണുമ്പോൾ ഇതിനെ അവഗണിക്കാതെ, ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് ഇത് കോളൻ ക്യാൻസർ അല്ലെങ്കിൽ മലാശയ ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം വർദ്ധിച്ചു വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഇന്ന് ക്യാൻസർ എന്ന രോഗം നമ്മുടെ നാടിനെ വളരെയധികം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മളുടെ തന്നെ ഭാഗത്തുനിന്നുള്ള തെറ്റു കൊണ്ടാണ് സംഭവിക്കുന്നത്. നമ്മുടെ ജീവിതരീതിയിൽ കൂടുതലും ശ്രദ്ധ കൊടുക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നാമിനൊരു ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, ഇതും ക്യാൻസർ പോലുള്ള രോഗങ്ങൾ വിളിച്ചു വരുത്തുന്നതിന് ഇടയാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും മാറി സ്വന്തം വീട്ടിൽ പാചകം ചെയ്തു ഉണ്ടാക്കുന്ന രീതിയിലേക്ക് വരേണ്ടതാണ്. റെഡ് മീറ്റുകൾ മിക്കപ്പോഴും ശരീരത്തിന് അപകടകാരിയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്നും പരമാവധിയും ഇതിന്റെ അളവ് ചുരുക്കേണ്ടതും അത്യാവശ്യമാണ്.