വെറ്റില ഐശ്വര്യത്തിന്റെ അടയാളമായാണ് നമ്മൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ മംഗള കർമ്മങ്ങൾക്കും വെറ്റിലയും അടക്കയും ദക്ഷിണയായി നൽകുന്നത്. വെറ്റിലയിൽ സർവ്വ ദേവി സങ്കല്പങ്ങളും അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ വെറ്റില ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു ഇലയാണ്. ത്രിമൂർത്തികളുടെയും വാസസ്ഥലമാണ് വെറ്റില. അതുപോലെതന്നെ ലക്ഷ്മി ദേവിയുടെ അംഗങ്ങളാണ് വെറ്റിലയും, അടക്കയും. അതുകൊണ്ടുതന്നെ വീട്ടിൽ വെറ്റില ചെടി നട്ട് പിടിപ്പിക്കുന്നത് വളരെയധികം ഐശ്വര്യപൂർണ്ണമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ വെറ്റില നട്ടുപിടിപ്പിക്കുന്നതിനായി വീടിന്റെ പ്രധാന വാതിലിന് നേരെയുള്ള ഭാഗം മാത്രം ഒഴികെ മറ്റ് ഏത് ഭാഗം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൂട്ടത്തിൽ ഏറ്റവും ആരോഗ്യപരവും ഏറ്റവും ഗുണപ്രദവുമായ കാര്യം വീടിന്റെ രണ്ട് ദിക്കുകളായി ഇത് നട്ടുപിടിപ്പിക്കുക എന്താണ്. ഈ രണ്ടു ദിക്കുകൾ വടക്ക് ഭാഗവും, വടക്ക് പടിഞ്ഞാറ് ഭാഗവും ആണ്. വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു വെറ്റില ചെടി നട്ടുവളർത്തുന്നതും, ഇത് പടർന്നു കയറുന്നതിനായി ഒരു അടക്കാമരം വെച്ച് പിടിപ്പിക്കുന്നതും ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള ഒരു കാര്യമാണ്. വെറ്റില പടർന്നു കയറുന്നത് കവുങ്ങിലാണ് എന്നുണ്ടെങ്കിൽ അവിടെ മഹാലക്ഷ്മി സങ്കല്പം ഉണ്ട് എന്നതാണ് കാണിക്കുന്നത്. വെറ്റിലയും അടയ്ക്കയും ലക്ഷ്മി ദേവിയുടെ അംഗങ്ങളാണ് എന്നതുകൊണ്ട് തന്നെ, വെറ്റില അടക്കാ മരത്തിൽ പടർന്നു കയറുന്നത് വീട്ടിൽ ലക്ഷ്മി ദേവി വരുന്നതിനും, ലക്ഷ്മിദേവി വന്നാൽ ഐശ്വര്യവും, വീട്ടിലെ ധനവും, സമ്പത്തും എല്ലാം കുമിഞ്ഞു കൂടുന്നതിന് സാഹചര്യം ഒരുക്കുന്നു.