നമുക്കിടയിൽ ഏറ്റവും പ്രധാനമായി മൂന്നുതരത്തിലുള്ള ഫാസ്റ്റിംഗ് രീതികളാണ് ഉള്ളത്. ഒന്ന് മതപരമായ ഉപവാസം, രണ്ട് രാഷ്ട്രീയപരമായ ഉപവാസം, മൂന്ന് ആരോഗ്യപരമായ ഉപവാസം. ഇതിൽ ഇന്ന് ഏറ്റവും അധികമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ആരോഗ്യപരമായ ഉപവാസം. ഇന്ന് ആളുകൾക്ക് കൂടുതലും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന ചിന്ത ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏറ്റവും അധികമായി ചെയ്യപ്പെടുന്ന ഒരു ഫാസ്റ്റിംഗ് രീതിയാണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്. ഈ ഫാസ്റ്റിംഗ് ചെയ്യുന്നതുകൊണ്ടുള്ള ശാരീരിക പരമായ മാറ്റങ്ങൾ എന്താണെന്ന് ആദ്യമേ നമ്മൾ തിരിച്ചറിയേണ്ടത് നിർബന്ധമായിട്ടുള്ള ഒന്നാണ്. ഇന്റർമിറ്റ് ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് നമ്മൾ ഭക്ഷണം കഴിക്കുന്നത് എട്ടുമണിക്കൂറിൽ താഴെയായിരിക്കണം. 16 അതിൽ കൂടുതലോ മണിക്കൂർ സമയം നമ്മൾ ഫാസ്റ്റിംഗ് എന്ന അവസ്ഥയിൽ ആയിരിക്കേണ്ടതാണ് ഈ ഫാസ്റ്റിംഗ് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇന്റർമിറ്റഡ് ഫാസ്റ്റിങ് എടുക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജനും അതുപോലെയുള്ള എല്ലാ പോഷകങ്ങളും ശരീരമെടുത്ത് ഉപയോഗിക്കുന്നു എന്ന പ്രവർത്തിയാണ് സംഭവിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്ന നമ്മുടെ ഫാസ്റ്റിംഗ് അവസ്ഥയിലായിരിക്കുന്ന സമയത്ത് ശരീരത്തിലുള്ള എല്ലാ അനാവശ്യ കോശങ്ങളെയും, അതോടൊപ്പം തന്നെ ക്യാൻസറിന്റെ പോലും കോശങ്ങളെ ശരീരം സ്വയമേ ഭക്ഷിക്കുന്നു എന്ന പ്രവർത്തി സംഭവിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ക്യാൻസറിനെ പ്രതിരോധിക്കാൻ പോലും ഉപകാരപ്രദമാണ്. ക്യാൻസർ രോഗികൾക്കും, കരൾ രോഗികൾക്കും, വൃക്ക രോഗികൾക്കും എല്ലാം തന്നെ ഈ ഫാസ്റ്റിംഗ് ചെയ്യാവുന്നതാണ്. ഇതിനോടൊപ്പം തന്നെ ഡോക്ടേഴ്സ്ന്റെ നിർദ്ദേശവും പാലിക്കേണ്ടതാണ്. ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യുന്ന സമയത്ത് വളരെ ഹാർഡ് ആയിട്ടുള്ള രീതിയിലുള്ള ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്. ഏറ്റവും ലൈറ്റ് ആയി മാത്രം ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യാൻ ശ്രദ്ധിക്കുക.