നമ്മുടെ അടുക്കളയിൽ എപ്പോഴും പച്ചക്കറികളുടെയും ഭക്ഷണത്തിന്റെയും എല്ലാം തന്നെ വേസ്റ്റ് ഉണ്ടാവാറുണ്ട്. എന്നാൽ ഇവ എല്ലാം നമ്മൾ വെറുതെ കൊണ്ട് പറമ്പിൽ ഉപേക്ഷിച്ചു കളയുകയാണ് സാധാരണയായി ചെയ്യാറുള്ളത്. ഈ അടുക്കള വെയ്സ്റ്റ് എങ്ങനെ ഏറ്റവും ഗുണപ്രദമായി നമുക്ക് ഉപയോഗത്തിലേക്ക് വരുത്താം എന്ന് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇത്തരത്തിൽ വേസ്റ്റ് നിന്നും നമുക്ക് കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്നത് പലർക്കും അറിയില്ല. ഈ കമ്പോസ്റ്റ് ഡ്രൈ ആയ രൂപത്തിൽ ഉണ്ടാക്കുന്നതിനായി നമുക്ക് പലതരത്തിലുള്ള വേസ്റ്റുകളും ഉപയോഗിക്കാം. ചമ്മല, പേപ്പർ,പച്ചക്കറി വേസ്റ്റ്, തേയില വേസ്റ്റ് എല്ലാം ഇതിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ എല്ലാം തന്നെ വെള്ളത്തിന്റെ അംശം കളഞ്ഞതിനുശേഷം ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം.
തേയില വേസ്റ്റ് ഉപയോഗിക്കുമ്പോൾ ഇതിലെ മധുരവും പാലിന്റെ അംശവും കളയുന്നതിനായി ഒന്ന് വെള്ളത്തിൽ കഴുകിയെടുത്ത് അരിച്ചെടുത്ത വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഈ കമ്പോസിലേക്ക് നിക്ഷേപിക്കാം. ഏറ്റവും ആദ്യമായി അടിഭാഗത്ത് ദ്വാരമുള്ള ഒരു ബക്കറ്റ് എടുക്കാം താഴെയായി മറ്റൊരു ബക്കറ്റും കൂടി വയ്ക്കാം. ദ്വാരമുള്ള ബക്കറ്റിലേക്ക് ഒരുപിടി ചമ്മല ഇട്ടു കൊടുക്കാം. ചമ്മല ഇല്ലാത്തവർക്ക് ന്യൂസ് പേപ്പർ വേണമെങ്കിലും കീറി ഇട്ട് കൊടുക്കാം. ഇതിനു മുകളിലായി കമ്പോസ്റ്റ് സൂക്ഷ്മം എന്ന പേരിൽ വേടിക്കാൻ ലഭിക്കുന്ന പൊടി ഇട്ടു കൊടുക്കാം. ശേഷം പച്ചക്കറി വേസ്റ്റ് തേയില വേസ്റ്റ് എന്നിവയും ഇട്ടതിനുശേഷം വീണ്ടും കമ്പോസ്റ്റ് സൂക്ഷ്മം ഇട്ടു കൊടുക്കാം. ഈ ബക്കറ്റ് നിറഞ്ഞ ശേഷം മാറ്റി ഒരു തുണികൊണ്ട് കെട്ടിവെച്ച്, 90 ദിവസത്തിനു ശേഷം നമുക്ക് ഡ്രൈ ആയിട്ടുള്ള പച്ചക്കറി വേസ്റ്റ് കമ്പോസ്റ്റ് ലഭിക്കും.