ഉറക്കം എന്നത് ഒരു മനുഷ്യൻ ജീവിതത്തിലെ ഏറ്റവും മർമ്മപ്രധാനമായ കാര്യമാണ്. ഉറക്കം നഷ്ടപ്പെടുന്ന ആളുകൾക്ക് ആരോഗ്യവും മാനസിക സ്വസ്ഥതയും ഉണ്ടാകാൻ വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ നല്ല രീതിയിൽ ഗാഢമായ നിദ്ര ഉണ്ടായിരിക്കേണ്ടത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പകൽസമയത്ത് ചില ശാരീരിക ബുദ്ധിമുട്ടുകളും ഒപ്പം തന്നെ മാനസികമായ ചില സമ്മർദ്ദങ്ങളും ചിന്തകളും എല്ലാം നമ്മുടെ ഉറക്കത്തിനെ നഷ്ടപെടുത്താൻ കാരണമാകാറുണ്ട്. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ശാരീരികമായ ചില ബുദ്ധിമുട്ടുകൾ നടുവേദന, ശരീരത്തിലെ മറ്റെവിടെയെങ്കിലും ഉള്ള വേദനകളും ചിന്തയെ ബാധിക്കുന്ന ചില കാര്യങ്ങളും നമ്മുടെ ഉറക്കത്തിന് നഷ്ടപ്പെടുത്താം. അതുകൊണ്ടുതന്നെ രാത്രിയിൽ കിടക്കുന്നതിന് മുൻപായി ചില യോഗമുറകൾ നമുക്ക് ശീലിക്കാവുന്നതാണ്. ആദ്യമായി ചെയ്യേണ്ടത് ബ്രീത്തിങ് എക്സർസൈസുകളാണ്.
രണ്ട് വിരലുകളും മൂക്കിനോട് ചേർത്തുവച്ച്, വലത്തെ വശം അടച്ചുപിടിച്ച്, ഇടതു മൂക്കിലൂടെ ശ്വാസം എടുത്ത് സാവധാനം ശ്വാസം പുറത്തേക്ക് വിടുന്ന രീതിയിൽ മൂന്നു തവണയും, ഇതേ പ്രവർത്തി തന്നെ വലത്തെ മൂക്കിലും ചെയ്യാവുന്നതാണ്. ഇത് മൂന്നുതവണ തുടർച്ചയായി ചെയ്യുക. ഇതിനുശേഷം വലത് മൂക്കിലൂടെ ശ്വാസം എടുത്ത് ഇടത്തെ മൂക്കിലൂടെ വിടുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്. ശേഷം ബെഡിൽ തന്നെ കിടന്നുകൊണ്ട് മുകളിലേക്ക് ദർശനം വെച്ച് കാലുകളുടെ രണ്ട് മുട്ടുകളും കൈകളിലേക്ക് മടക്കിപ്പിടിച്ച് അല്പനേരം സൈഡുകളിലേക്ക് ചരിഞ്ഞു പുറം ഭാഗത്തിന് വേണ്ട മസാജ് കൊടുക്കാവുന്നതാണ്. ഇതിനുശേഷം നിവർന്നു കിടന്നുകൊണ്ട് കാൽമുട്ടുകൾ ബെഡിൽ അമർത്തി മടക്കിവെച്ച് ശരീരം പൂർണ്ണമായും മുകളിലേക്ക് സ്ട്രെച്ച് ചെയ്ത് ഉയർത്തിപ്പിടിക്കാം. സാവധാനം പുറത്തേക്ക് ശ്വാസവും ശരീരവും റിലീസാക്കാം.