ജ്യോതിഷ ശാസ്ത്രപ്രകാരം 27 നാളുകളാണ് ഉള്ളത്. ഇവയിൽ ഓരോനാളിലും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ആ നാളുകളിൽ ജനിക്കുന്ന ആളുകളുടെ പ്രവർത്തിയിലും ജീവിതത്തിലും നാളിന്റെ സ്വഭാവ സവിശേഷത പ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ വളരെ വ്യക്തമായി തന്നെ പറയാം ഓരോ വ്യക്തിയുടെയും ജീവിതം നിർണയിക്കുന്നത് അവരുടെ ജന്മനാളുകളാണ്. ഇത്തരത്തിൽ അഞ്ച് നാളുകളാണ് നമുക്ക് അയൽദോഷം ഉണ്ടാക്കാൻ സാധ്യതയുള്ള ആളുകളുടേത്. അയൽവക്കത്തുള്ള ഏതെങ്കിലും ആളുകൾക്ക് ഈ അഞ്ചുനാളുകളിൽ ഏതെങ്കിലും ഒരു നാളാണ് ഉള്ളത് എങ്കിൽ അവരുടെ ദേഷ്യത്തോടെ അസൂയയോടുള്ള ദൃഷ്ടി നമ്മുടെ വീട്ടിലോ വീട്ടിലെ ആളുകളുടെ പതിക്കുന്നത് നമുക്ക് ദോഷം ചെയ്യാൻ ഇടയുണ്ട്.
കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ നാള് ആയില്യം നാളാണ്. ആയില്യം നാളിൽ ജനിച്ച ആളുകൾ അയൽവാസികളായി ഉണ്ട് എന്നുണ്ടെങ്കിൽ അവർക്ക് അസൂയയോടുള്ള ദൃഷ്ടി നമുക്ക് പലതരത്തിലുള്ള നാശനഷ്ടങ്ങളും ഭവിഷ്യത്തുകളും ഉണ്ടാക്കാൻ ഇടയുണ്ട്. രണ്ടാമത്തേത് അവിട്ടം നാളാണ്. അവിട്ടം നാളും ഇതേ കൂട്ടത്തിൽ തന്നെയാണ് പെടുന്നത്.തിരുവാതിര നക്ഷത്രവും ഇതേ കൂട്ടത്തിൽ തന്നെ പെടുന്നു അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിച്ച ഏതെങ്കിലും ആളുകൾ നമ്മുടെ വീടിനെ കുറിച്ച് ആളുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ പറയുകയാണെങ്കിൽ ഇത് അതുപോലെതന്നെ സംഭവിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആളുകൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാതിരിക്കുകയാണ് നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. തിരുവോണം നക്ഷത്രവും ഇതേ തരത്തിൽ തന്നെയാണ് നമ്മളെ ബാധിക്കുന്നത്. പുനർതം നക്ഷത്രത്തിന് ജന്മനാ തന്നെ ഈ സ്വഭാവമാണ് അടങ്ങിയിരിക്കുന്നത്.