വെരിക്കോസ് വെയിൻ എന്നത് കാലുകളിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഇത് പ്രധാനമായും പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കാലുകളിലെ മസിലുകളിൽ രക്ത ഞരമ്പുകൾ കട്ടപിടിച്ച് ചുരുങ്ങി കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ശരീരത്തിന്റെ രക്തയോട്ടം മുകളിൽ നിന്നും താഴേക്കും താഴെ നിന്ന് മുകളിലേക്ക് ആണ് ഇത്തരത്തിൽ രക്തം ചംക്രമണം ചെയ്യപ്പെടുന്ന സമയത്ത് കാലുകളിൽ എത്തുമ്പോൾ ഞരമ്പുകളിൽ മുകളിലേക്ക് പോകാതെ തടസ്സപ്പെട്ട് കിടക്കുന്ന അവസ്ഥ കൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. കാലുകൾക്ക് കൂടുതൽ ഭാരം കൊടുത്തുകൊണ്ട് ജോലി ചെയ്യുന്ന ആളുകളിലാണ് ഇത് ഏറ്റവും അധികം കണ്ടുവരുന്നത്, അതുകൊണ്ടുതന്നെ വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളിൽ ഇത് സ്ഥിരമായി കണ്ടുവരുന്നു. ഗർഭിണിയാകുന്ന അവസ്ഥയിൽ സ്ത്രീകൾക്ക് മിക്കപ്പോഴും കാണപ്പെടുന്ന ഒന്നാണ് വെരിക്കോസ് വെയിൻ.
അതുപോലെ തന്നെ ഒബേസിറ്റി ഉള്ള ആളുകളിലും അധികമായി ഇത് കണ്ടുവരുന്നു. ഇത്തരത്തിൽ അശുദ്ധ രക്തം കാലുകളിൽ കെട്ടിക്കിടന്ന് ചുരുണ്ട് കൂടി രക്തയോട്ടം ശരിയായ രീതിയിൽ ആകാത്ത അവസ്ഥ ഉണ്ടാക്കുന്നു. ഇന്ന് ഇതിന് ന്യൂതനമായ പല ചികിത്സാരീതികളും നിലവിലുണ്ട്. ഏറ്റവും പ്രധാനമായും ഈ ചികിത്സകൊണ്ട് ചെയ്യുന്നത് കാലുകൾ കെട്ടിക്കിടക്കുന്ന ഈ അശുദ്ധ രക്തം വലിച്ചെടുത്ത് കളയുകയാണ്. അതുപോലെ തന്നെ ഈ അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന ഞരമ്പിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റി അവിടെ പുതിയ രക്തക്കുഴൽ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഞരമ്പുകൾക്കും, കാഫ് മസിലുകൾക്കും വേണ്ട നല്ല എക്സസൈസുകൾ കൊടുക്കുക എന്നത്.