അധികാലങ്ങളിലെല്ലാം കൂൺ കൃഷി ചെയ്തിരുന്നത് ഒരു പ്രത്യേക മുറിയിൽ ആയിട്ടായിരുന്നു. ഇതിനുവേണ്ടി പ്രത്യേക സജീകരണങ്ങളും ഒപ്പം തന്നെ ഇരുട്ട് നിറഞ്ഞ ഒരു മുറിയും ആവശ്യമായിരുന്നു. എന്നാൽ ഇന്ന് കൂൺ കൃഷി ചെയ്യുന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. ഇതിനുവേണ്ടി ഇത്തരത്തിൽ മുറിയൊ വൈക്കോല് മറ്റ് ചിലവുകളും തന്നെ ആവശ്യമില്ല എന്നതാണ് പ്രത്യേകത. വീട്ടിലോ ഫ്ലാറ്റിലോ എവിടെയാണെങ്കിൽ കൂടിയും ഒരു അല്പം സ്ഥലം മാത്രം ഇതിനു വേണ്ടി മാറ്റിവെച്ചാൽ മതിയാകും. കിടപ്പു മുറി ഒഴികെ വേറെ എവിടെ വേണമെങ്കിലും ഇത് കൃഷി ചെയ്യാവുന്നതാണ്. മുൻപെല്ലാം വൈക്കോല് ഈ കവറിൽ നിറച്ചിട്ട് ആയിരുന്നു കൂൺ കൃഷി ചെയ്തിരുന്നത് എന്നാൽ ഇന്ന് ഇതിനായി വൈക്കോലിന് പകരം ചകിരിച്ചോറ് ഉപയോഗിക്കാവുന്നതാണ്. ഒരു കിലോ ചകിരി ചോറ് അര ബക്കറ്റ് തിളച്ച വെള്ളത്തിൽ കുതിർത്ത്, ശേഷം ഇത് ട്രാൻസ്പരന്റ് കവറിലേക്ക് അല്പാല്പമായി നിറയ്ക്കാം.
ഏറ്റവും പ്രധാനമായും ഇതിന് ആവശ്യമായി വരുന്നത് കൂൺ വിത്തുകൾ ആണ്. ഒരു കവറിലേക്ക് അല്പം ഒരുപിടി കൂൺ വിട്ട് ഇട്ടശേഷം രണ്ടോ മൂന്നോ പിടി ചകിരിച്ചോറ് നിറച്ച് നല്ലപോലെ കവർ ടൈറ്റ് ആക്കി കൊടുക്കാം വീണ്ടും വിത്തുകൾ കവറിന്റെ സൈഡ് ഭാഗങ്ങളിൽ വരുന്നതുപോലെ ഇട്ടുകൊടുക്കാം ശേഷം ചകിരി ചോറും നിറയ്ക്കാം, ഇതുതന്നെ തുടർന്നുകൊണ്ടിരിക്കാം. ഇനി ഇത് ദ്വാരങ്ങൾ ഉള്ള ബക്കറ്റിൽ ആക്കി ഈ ബക്കറ്റിനു മുകളിലൂടെ ഒരു കറുത്ത തുണി മൂടി വീടിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.