തുളസി ഇലയും വെള്ളപേപ്പറും മതി നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കുന്നതാണ്.

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ഏതൊരു വീട്ടിലും ഉള്ള ഒന്നാണ് തുളസി തറയും തുളസിയും. എന്നാൽ ആയുർവേദ പരമായും ഇതിനെ വളരെയധികം ഗുണങ്ങളുണ്ട് എന്നതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ഉള്ള ഒരു ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ സാന്നിധ്യമുള്ള ചെടിയാണ് തുളസി എന്നതുകൊണ്ട് തന്നെ, തുളസിയെ പ്രാർത്ഥിക്കുന്നത് മഹാവിഷ്ണുവിനോടും, ലക്ഷ്മിദേവിയോടും പ്രാർത്ഥിക്കുന്ന സമാനമാണ്. അതുകൊണ്ടുതന്നെ ഇനിയും മുതൽ നിങ്ങളുടെ വീട്ടിൽ തുളസി തറയിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും മനസ്സിൽ ധ്യാനിക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ ഏതെങ്കിലും ആഗ്രഹ സഫലീകരണത്തിനായി നിങ്ങൾക്ക് പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ, സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്നതിനു മുൻപായി തുളസിച്ചെടിയിൽനിന്നും രണ്ടോ മൂന്നോ തുളസിയില പറിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കുക.

ഇതിനോടൊപ്പം തന്നെ ഒരു വെള്ളപേപ്പറും എടുത്തു വയ്ക്കാം. വിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം വിളക്കിനും നമുക്കും ഇടയിലായി ഈ വെള്ള പേപ്പറിൽ മൂന്ന് തുളസീ ഇല വെച്ച് വെള്ളപേപ്പറിൽ നമ്മുടെ ആഗ്രഹം എഴുതി മഹാവിഷ്ണുവിനോട് ലക്ഷ്മി ദേവിയോട് മനസ്സിരുത്തി നല്ലപോലെ പ്രാർത്ഥിക്കാം. ഇങ്ങനെ പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ഏത് ആഗ്രഹവും സഫലീകരിക്കുന്നതിന് നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മുടെ വീട്ടിലെ തുളസിക്ക് സംഭവിക്കുന്ന ചില കേടുപാടുകൾ നമ്മുടെ വീട്ടിലെ ചില ദോഷങ്ങൾ നമുക്ക് മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളാണ്. ഇതിനാൽ തന്നെ വീട്ടിലെ തുളസിച്ചെടിയെ നമ്മൾ വളരെ ഭംഗിയായും ദൈവികമായും തന്നെ സംരക്ഷിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *