അമിതവണ്ണം, കുടവയർ എന്നിവ കൊണ്ട് എല്ലാം പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഇന്ന് ആളുകൾക്ക് കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് ഉണ്ട്. ഇന്നത്തെ ജീവിതശൈലിയിൽ വന്ന ചില മാറ്റങ്ങളാണ് ആളുകൾക്ക് ഇത്തരം കുടവയർ പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ. ആദ്യകാലങ്ങളിൽ എല്ലാം ആളുകൾ മണ്ണിലും പാടത്തും പറമ്പിലും മുറ്റത്തും എല്ലാം ജോലി ചെയ്തിരുന്ന അവസ്ഥ ഉണ്ടായിരുന്നു. അതുപോലെ തന്നെ ആദ്യകാലങ്ങളിൽ എല്ലാം ജോലിഭാരം വളരെ കൂടുതലായിരുന്നു ആളുകൾ. എന്നാൽ ഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഓഫീസ് ജോലികളും അതുപോലെതന്നെ അകത്തു തന്നെ ഇരുന്നുകൊണ്ടുള്ള ജോലികളുമാണ് എന്നതുകൊണ്ട് തന്നെ, ശരീരത്തിന് അധികം അനക്കം സംഭവിക്കുന്നില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.
അതുകൊണ്ടുതന്നെ നമ്മൾ ജീവിതത്തിൽ ഏറ്റവും പ്രധാനമായും ശീലമാക്കേണ്ട ഒന്നാണ് വ്യായാമം. നമ്മളെ ശരീരത്തിന്റെ ഓരോ അവയവത്തിനും കൂടുതൽ ആരോഗ്യം ലഭിക്കുന്നതിന് കൂടുതൽ വ്യായാമം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നല്ല രീതിയിലുള്ള ഭക്ഷണക്രമവും. ശരീരഭാരം കുറയ്ക്കണം എന്ന് മനസ്സിൽ ഇപ്പോഴും കൂടി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതുകൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല എന്നാൽ ആവശ്യമായ രീതിയിൽ ചെറിയ അളവിൽ ഭക്ഷണം കൊടുക്കുകയും അതോടൊപ്പം തന്നെ നല്ല രീതിയിൽ വ്യായാമവും ചെയ്യുക വഴി ശരീരം നല്ല ഒരു ആരോഗ്യസ്ഥിതിയിലേക്ക് എത്തിച്ചേരും. അതുപോലെതന്നെ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പോലുള്ളവ ചെയ്യുന്നത്, ശരീരത്തിൽ അടിഞ്ഞുകൂടിയ ഗ്ലൂക്കോസും മറ്റ് കൊഴുപ്പുമെല്ലാം എടുത്ത് ഉപയോഗിച്ച് പോകുന്നതിനെ ശരീരത്തെ സഹായിക്കുന്നു.