നമ്മൾ സാധരണയായി ചെയ്യുന്ന ഒരു കൃഷിയാണ് ചീര കൃഷി. വളരെയധികം പെട്ടെന്ന് തന്നെ വിളവ് നൽകുന്നു എന്നതാണ് ഈ ചീര കൃഷി ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പച്ചനിറത്തിലും ചുവന്ന നിറത്തിലും മയിൽപീലി ചീര എന്ന പേരിലും ചീരകൾ കാണപ്പെടുന്നു. ഏത് നിറത്തിൽപ്പെട്ട ചീരയാണെങ്കിൽ കൂടിയും ശരീരത്തിന് വളരെയധികം ഗുണപ്രദവും ആരോഗ്യം പ്രധാനം ചെയ്യുന്നതുമാണ്. എന്നതുകൊണ്ട് തന്നെ ഇനിമുതലെങ്കിലും വീട്ടിൽ കൃഷി ചെയ്യുന്നതിന് ചീര തെരഞ്ഞെടുക്കാൻ മറക്കരുത്. കൃഷി ചെയ്യുന്ന സമയത്ത് നമ്മൾ ചീരയ്ക്ക് നല്ലപോലെ ശ്രദ്ധയും പരിപാലനവും കൊടുക്കേണ്ടതുണ്ട്. കാരണം ചീരയ്ക്ക് പെട്ടെന്ന് കേടുപാടുകളും സംഭവിക്കാനും പുഴുക്കൾ വരാനുമുള്ള സാധ്യത ഉണ്ട്. അതുപോലെതന്നെ ചീര നടുന്ന സമയത്ത് നല്ല രീതിയിൽ മണ്ണ് ഇളക്കി കൊടുത്ത് ഇതിലേക്ക്.
ആവശ്യമായ എല്ലാ ന്യൂട്രിയൻസും അടങ്ങുന്ന ന്യൂട്രി മിക്സ് ചേർത്തുകൊണ്ടാണ് നടുന്നത് എന്നുണ്ടെങ്കിൽ ഇത് സാധാരണയെക്കാൾ അധികമായി വിളവ് നൽകുന്നു. വളരെയധികം ആരോഗ്യത്തോടുകൂടിയുള്ള തണ്ടുകളും, ഇലകളും, വലിപ്പം കൂടിയ ഇലകളും, നീളം കൂടിയ ചീര ചെടികളും എല്ലാം നമുക്ക് ഇതുവഴി കാണാൻ സാധിക്കുന്നു. ഇതിനായി മണ്ണ് ഒരുക്കുന്ന സമയത്ത് അല്പം മണ്ണ് കോരിയിട്ട് ഇതിലേക്ക് എല്ലാ ന്യൂട്രിയൻസും അടങ്ങുന്ന രീതിയിലുള്ള ന്യൂട്രി മിക്സ് ചേർത്ത് ഈ മണ്ണിലേക്ക് നടുകയാണ് എന്നുണ്ടെങ്കിൽ ഈ എല്ലാ ഗുണങ്ങളും ചീരയ്ക്ക് ഉണ്ടാകുന്നു. അതുപോലെതന്നെ ഒന്നോ രണ്ടോ ചീരയിൽ നിന്ന് തന്നെ ഒരു ദിവസത്തേക്ക് വേണ്ട കറി ഉണ്ടാക്കാൻ ഉള്ള ഇലകൾ ലഭിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.