ഇന്ന് ശ്വാസകോശ സംബന്തമായി പലതരത്തിലുള്ള രോഗങ്ങളും ആളുകൾക്ക് കണ്ടുവരുന്നുണ്ട്. ഇത്തരം രോഗാവസ്ഥകൾക്കായി തുടർച്ചയായി മരുന്നു കഴിക്കേണ്ടി വരുന്ന ആളുകളുടെ എണ്ണവും കൂടിവരുന്നു. പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന ഒരു ഘടകമാണ് ഓക്സിജൻ. അതുപോലെ തന്നെയാണ് വെള്ളവും. വെള്ളം കിട്ടിയില്ലെങ്കിൽ കൂടിയും ഒന്നോ രണ്ടോ ദിവസം നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കും. പക്ഷേ ഓക്സിജൻ കിട്ടാതെ 10 മിനിറ്റ് പോലും നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഈ അവസ്ഥ ഒരു വ്യക്തിയെ മരണത്തിലേക്ക് പോലും എത്തിക്കാൻ സാധ്യതയുണ്ട്. ഹൃദയസ്തംഭനം പോലും ഉണ്ടാക്കാൻ ഏറ്റവും പ്രധാന കാരണമാണ് ഓക്സിജൻ കിട്ടാതെ വരുന്ന അവസ്ഥ. അങ്ങനെയുള്ള അവസ്ഥയിൽ ഹൃദയാഘാതത്തിൽ നിന്നും നമുക്ക് രക്ഷിക്കാൻ സാധിച്ചു എന്നിരുന്നാൽ കൂടിയും ആ വ്യക്തിയുടെ ബുദ്ധിയും ഓർമ്മയും എല്ലാം നശിച്ച രീതിയിലേക്ക് എത്തിച്ചേരുന്നു.
ചില സമയത്ത് ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുന്നത് പോലും ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ഇതിന്റെ കാരണം സംസാരിക്കുന്ന സമയത്ത് നമ്മുടെ ശ്വാസം വരുന്നത് ശ്വാസകോശത്തിൽ നിന്നും ആണ്, ഇത് ഭക്ഷണം കഴിക്കുന്ന സമയത്ത് അന്ന നാളത്തിലേക്ക് ജോയിന്റ് ആകാനും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ഓക്സിജൻ നമ്മുടെ ശരീരത്തിലെ ഏറ്റവും ഗുണപ്രദമായ ഒന്നാണ് എന്നിരുന്നാൽ കൂടിയും, ഏറ്റവും പ്യുവർ ആയിട്ടുള്ള ഓക്സിജൻ വരുന്നത് മനുഷ്യന്റെ ശരീരത്തിന് ചിലപ്പോൾ താങ്ങാൻ ആകാതെ വരുന്നു. ഇതാണ് കൊച്ചു കുട്ടികൾക്ക് വെന്റിലേറ്ററിൽ ആണെങ്കിൽ പോലും ഓക്സിജൻ കൊടുക്കുന്നത് കൂടുതൽ ശക്തിയോടെ വേണം എന്ന് പറയുന്നതിന് കാരണം.