നമ്മളെല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കലണ്ടർ. ദിവസങ്ങളും ആഴ്ചകളിലും എല്ലാം മനസ്സിലാക്കുന്നതിന് ഈ കലണ്ടർ ആണ് നമ്മെ സഹായിക്കുന്നത്. അതുപോലെതന്നെ ഓരോ ദിവസത്തെ പ്രത്യേകത നമ്മൾ കലണ്ടറിൽ നോക്കാറുണ്ട്. നമ്മുടെ വീട്ടിൽ കലണ്ടർ തൂക്കുന്നതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. വാസ്തുപരമായി ഇത് യഥാർത്ഥ സ്ഥാനത്ത് അല്ല എന്നുണ്ടെങ്കിൽ വീട്ടിൽ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചെറിയ ഒരു കാര്യമാണെങ്കിൽ കൂടിയും ഇതിനും നമ്മൾ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. വാസ്തുപരമായി ഏറ്റവും ഉചിതമായും കലണ്ടർ തൂക്കുന്നതിനുള്ള സ്ഥാനം കിഴക്ക് ദിക്കിൽ ആണ്. നമ്മുടെ ഓരോ ദിവസവും വിജയകരമാക്കുന്നതിന് ഈ കലണ്ടറും തൂക്കേണ്ടത് കിഴക്ക് തന്നെയാണ്.
സൂര്യനെ ചിത്രീകരിക്കുന്ന ചിത്രങ്ങൾ ഉള്ള കലണ്ടറുകൾ ആണ് എന്നുണ്ടെങ്കിൽ കിഴക്ക് ദിക്കിൽ ഇവയിടുന്നതുകൊണ്ടുണ്ടാകുന്ന ഐശ്വര്യത്തേക്കാൾ ഏറെ ഗുണം വേറെ ഒന്നിനുമില്ല എന്ന് വേണം മനസ്സിലാക്കാൻ. വെള്ളച്ചാട്ടം അല്ലെങ്കിൽ വിവാഹ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കലണ്ടർ ആണ് എന്നുണ്ടെങ്കിൽ ഇവ വടക്ക് ദിക്കിൽ തൂക്കിയിടുന്നതാണ് ഏറ്റവും ഉത്തമം. വ്യാപാരസ്ഥാപനങ്ങൾ ആണെങ്കിലും വീടുകൾ ആണെങ്കിലും പടിഞ്ഞാറും തെക്കും ദിശകൾ കലണ്ടറുകൾ തൂക്കുന്നതിന് ഉത്തമം ആയിട്ടുള്ള ഭാഗമല്ല. ഇത്തരത്തിൽ കലണ്ടറുകൾ ആണെങ്കിൽ കൂടെയും തൂക്കുന്നതിന് പ്രത്യേക സ്ഥാനമുണ്ട് എന്നതുകൊണ്ട് തന്നെ വാസ്തുപരമായി ഇവ അറിഞ്ഞുകൊണ്ട് നമുക്ക് വീട്ടിൽ പ്രവർത്തിക്കാം. അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയാൽ പല തരത്തിലുള്ള ദോഷങ്ങളും നമുക്ക് വന്നുചേരും. എന്നതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധയുള്ളവർ ആയിരിക്കാൻ ശ്രദ്ധിക്കുക.